‘വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തം’; സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി
തിരുവനന്തപുരം: വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവർത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പി.എ. മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
