Connect with us

PERAVOOR

സഹായവുമായി ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയും

Published

on

Share our post

പേരാവൂർ : ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി അംഗങ്ങളും 11 മേഖലാ കമ്മറ്റികളുടെ ഭാരവാഹികളുടെയും വിഹിതം 1,23,700 രൂപ ജില്ലാ ഖജാഞ്ചി കെ.ജി. ദിലീപിന് കൈമാറി. ഈ മാസം 11 വരെ യൂണിറ്റുകളിൽ നിന്നും പഴയ പത്രങ്ങളും പാഴ് വസ്തുക്കളും ശേഖരിച്ച് വില്പന നടത്തി പണം സ്വരൂപിക്കും. ബ്ലോക്ക് സെക്രട്ടറി ടി. രഗിലാഷ്, പ്രസിഡന്റ്‌ ശ്രീജിത്ത്‌ കാരായി, ജില്ലാ കമ്മറ്റിയംഗം എം.എസ്. അമൽ, എ. നിത്യ, പി.എസ്. രജീഷ്, ടി.കെ. യൂനസ്, അക്ഷയ മനോജ്‌, കെ. ചന്ദ്രജിത് എന്നിവർ സംസാരിച്ചു.


Share our post

PERAVOOR

മണത്തണ – ഓടന്തോട് റോഡ് നവീകരണം ഉടൻ തുടങ്ങും

Published

on

Share our post

പേരാവൂർ : മണത്തണ – ഓടന്തോട് റോഡ് നവീകരണ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. സണ്ണി ജോസഫ് എംഎൽഎ.യുടെ നേതൃത്വത്തിലാണ് റോഡ് ഡിവിഷനിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും സ്ഥലം സന്ദർശിച്ച് പദ്ധതി തയ്യാറാക്കിയത്. വീതി കുറഞ്ഞ സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടുകൂടി ആളുകളെ വിളിച്ചുകൂട്ടി സ്ഥലമെടുപ്പ് നടത്തി അത്യാധുനിക നിലയിൽ റോഡ് നവീകരണം പൂർത്തിയാക്കാൻ ധാരണയായി. ഗുണഭോക്താക്കളുടെയും സ്ഥലം ലഭ്യമാക്കേണ്ടവരുടെയും ജനപ്രതിനിധികളുടെയും യോഗം മണത്തണയിൽ ചേരും. കണിച്ചാർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ഷാന്റി തോമസ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസ്, പേരാവൂർ പഞ്ചായത്ത് മെമ്പർ ബേബി സോജ , പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ടി. വി.രേഷ്മ, ടി.ബിജു, കെ. കെവിൻരാജ്, കെ. എം. പ്രിൻസി എന്നിവർ സംബന്ധിച്ചു.


Share our post
Continue Reading

PERAVOOR

വെള്ളർവള്ളിയിൽ കോൺഗ്രസ് കുടുംബ സംഗമം

Published

on

Share our post

പേരാവൂർ : മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി വെള്ളർവള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ. വി.സിജോയ് അധ്യക്ഷനായി.ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ്, ലിസി ജോസഫ്, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, പൊയിൽ മുഹമ്മദ്‌, ഷഫീർ ചെക്ക്യാട്ട്, സി.സുഭാഷ്, മജീദ് അരിപ്പയിൽ, സാജൻ ചെറിയാൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

ബാറ്ററി ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ഇരിട്ടി മേഖല സമ്മേളനം

Published

on

Share our post

പേരാവൂർ : ബാറ്ററി ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ(ബിഡിഎ)
ഇരിട്ടി മേഖല സമ്മേളനം പേരാവൂരിൽ ജില്ലാ പ്രസിഡൻ്റ് ഇ. കെ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് അനീഷ് കുമാർ അധ്യക്ഷനായി. ഭാരവാഹികൾ: കെ. ആർ.രതീഷ്(പ്രസി.), വിനോദ് കുമാർ (വൈസ്. പ്രസി.), ഷിബു എബ്രഹാം ( സെക്ര.), കെ. കെ. ജയേഷ് (ജോ. സെക്ര.), സിനോജ് (ഖജാ.). എൻ. വി. മാത്യു (രക്ഷാ.).


Share our post
Continue Reading

Trending

error: Content is protected !!