Connect with us

Kerala

മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കായി കെ.എസ്.ആർ.ടി.സി.യും

Published

on

Share our post

തിരുവനന്തപുരം : കേരളത്തെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് കെ.എസ്.ആർ.ടി.സി.യും. സുരക്ഷാ പ്രവർത്തനങ്ങൾക്കായി കെ.എസ്.ആർ.ടി.സി സജ്ജമായതായി ഫേസ്ബുക്കിൽ അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളും വാനും ജീവനക്കാരും ജില്ലാ ഭരണകൂടത്തിൻ്റെയും പൊലീസിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി സുരക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ദുരിത ബാധിതരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും രക്ഷാ പ്രവർത്തനങ്ങൾക്കും കെ.എസ്.ആർ.ടി.സി പങ്കുചേരും. ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയ ശേഷം സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടും. യാത്രക്കാർക്കും ജനങ്ങൾക്കും ലക്ഷ്യത്തിൽ എത്തുവാനായി സുരക്ഷിത റൂട്ടുകൾ കണ്ടെത്തി ബസുകൾ വഴി തിരിച്ചു വിടുകയാണ്. ഗതാഗത തടസ്സം ഉണ്ടാകുന്ന റൂട്ടുകളിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നിന്നുകൂടി ബസുകൾ എത്തിക്കും.

ടയറിന് മൂന്നിലൊന്ന് ഭാഗം ഉയരത്തിൽ ഉള്ള വെള്ളക്കെട്ടിലും ഒഴുക്കു വെള്ളത്തിലും ബസ് ഇറക്കരുത് എന്നും യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കി ബസ് ഓടിക്കുവാനും ജീവനക്കാർക്കും യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തകർക്കും പൊലീസിനും മറ്റും എത്തിച്ചേരുന്നതിനും സാമഗ്രികൾ എത്തിക്കുവാനും കെ.എസ്.ആർ.ടി.സി സഹായമൊരുക്കുന്നു. പൊതു ജനങ്ങളെയും യാത്രക്കാരെയും ഒഴിപ്പിക്കുന്നതിനോ തിരികെ എത്തിക്കുന്നതിനോ റസ്ക്യു സർവിസിന് ബസ്, ഉപകരണങ്ങൾ എന്നിവ ജില്ലാഭരണകൂടമോ പൊലീസോ ആവശ്യപ്പെട്ടാൽ ഉടൻ തന്ന ലഭ്യമാക്കാനും നിർദേശമുണ്ട്. വഴികൾ പരിശോധിച്ച് യാത്രാ സൗകര്യം ലഭ്യമാക്കി ബസുകൾ കഴിയുന്നത്ര അയക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.


Share our post

Breaking News

വയനാട്ടിൽ നരഭോജി കടുവയെ പിടികൂടാനുള്ള ഒരുക്കങ്ങൾ സജീവം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Published

on

Share our post

കല്‍പ്പറ്റ: നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിച്ചു. 28 കാമറകളും നാല് ലൈവ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. രാത്രിയിലും പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ അറിയിച്ചു.കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് പത്തിനപരിപാടികളാണ് വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനം വകുപ്പ് പരിശോധന നടത്തും. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയത്തേയം സംഘം ചേരും. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും. വനമേഖലയിലെ പരിശോധനയ്ക്ക് സാധാരണ ഡ്രോണുകള്‍ക്കൊപ്പം തെര്‍മല്‍ ഡ്രോണും ഉപയോഗിക്കും.


Share our post
Continue Reading

Kerala

റേഷൻ മുടങ്ങും; തിങ്കളാഴ്‌ച മുതൽ കടയടപ്പ് സമരം

Published

on

Share our post

തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതൽ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ വ്യാപാരികൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്മീഷൻ വർധിപ്പിക്കാൻ ആകില്ലെന്ന് മന്ത്രി ചർച്ചയിൽ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാർശകൾ റേഷൻ വ്യാപാരികളുമായിചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചർച്ചയിൽ പങ്കെടുത്തില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.ധനമന്ത്രി കെ എൻ ബാലഗോപാൽ, ഭക്ഷമന്ത്രി ജി ആർ അനിൽ എന്നിവരാണ് വ്യാപാരികളുമായിചർച്ച നടത്തിയത്.


Share our post
Continue Reading

Kerala

പതഞ്ജലിയുടെ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം

Published

on

Share our post

ബാബ രാംദേവിന്റെ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രത്യേക ബാച്ചിലെ മുകളുപൊടി വിപണിയിൽ നിന്ന് പൂർണമായും പിൻവലിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.പതഞ്ജലിയുടെ AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എഫ്എസ്എസ്എഐയുടെ നിർദ്ദേശം വന്നതായി പതഞ്ജലി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷ്യ എണ്ണ, ഭക്ഷ്യവസ്‌തുക്കൾ, മറ്റ് ദൈനംദിന ഉപഭോഗവസ്‌തുക്കൾ എന്നിവയുടെ ഉത്പാദനത്തിലും വിപണനത്തിലും രാജ്യത്തെ മുൻനിര കമ്പനികളുടെ പട്ടികയിൽ ഉലപ്പെടുന്ന കമ്പനിയാണ് പതഞ്ജലി.ബാബ രാംദേവ് നേതൃത്വം നൽകുന്ന പതഞ്ജലി ആയുർവേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്. സെപ്റ്റംബർ പാദത്തിൽ അറ്റാദായം 308.97 കോടി രൂപയാണെന്നും കഴിഞ്ഞ കൊല്ലത്തേക്കാൾ 21 ശതമാനം നേട്ടം കൈവരിക്കാനായെന്നും പതഞ്ജലി ഫുഡ്സ് വ്യക്തമാക്കിയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 8,198.52 കോടി രൂപ വരുമാനം ലഭിച്ചതായും കമ്പനി അറിയിച്ചു. കഴിഞ്ഞ കൊല്ലം 7, 845.79 കോടി രൂപയായിരുന്നു ആകെ വരുമാനം.


Share our post
Continue Reading

Trending

error: Content is protected !!