അസംഘടിത തൊഴിലാളി യൂണിയൻ പേരാവൂർ മേഖലാ കൺവെൻഷൻ

Oplus_131072
പേരാവൂർ: അസംഘടിത തൊഴിലാളി യൂണിയൻ പേരാവൂർ മേഖലാ കൺവെൻഷനും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. രജീഷ് ഉദ്ഘാടനം ചെയ്തു. നിഷ പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.ജെ. ജോയിക്കുട്ടി, സാന്റോ കൊട്ടിയൂർ, ഐ.ബി. ശ്രീകുമാർ, ഇ.ബി. സിനോജ്, ടി. ഗീത, പി.ആർ. രേഷ്മ, ഷീബ അരക്കൻ, കെ. ഷൈബ, വി. ഹരിത, രമേശൻ വെള്ളർവള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. സുഭാഷ് (സെക്ര.), നിഷ പ്രദീപൻ (പ്രസി.).