ലോൺ അപേക്ഷ ബാങ്കുകൾ തള്ളിയേക്കാം; ഈ കാര്യങ്ങൾ കൃത്യമാണെന്ന് ഉറപ്പിക്കുക

Share our post

ഒരു വീടോ കാറോ വാങ്ങാനോ, അല്ലെങ്കിൽ ഒരു ബിസിനസ്സ് ആരംഭിക്കാനോ പ്ലാനുണ്ടെങ്കിൽ അതിനുള്ള ഫണ്ട് മുഴുവനായും കൈയ്യിലില്ലെങ്കിൽ സാമ്പത്തിക വിടവ് നികത്താൻ ഭൂരിഭാഗം പേരും വായ്പയെ ആണ് ആശ്രയിക്കാറുള്ളത്. ബാങ്കുകൾ, ഫിൻടെക്കുകൾ, എൻ.ബി.എഫ്‌സികൾ എന്നിവയെ ലോയേണിനായി ആശ്രയിക്കുന്നത് പതിവാണ്. എന്നാൽ ഈ വായ്പ അപേക്ഷകൾ നിരസിക്കപ്പെട്ടാലോ? ഉയർന്ന വരുമാനമുണ്ടെങ്കിൽപ്പോലും ചിലപ്പോൾ ലോൺ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. ഇതിന്റെ കാരണം എന്താണ്?

മോശം ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് സ്കോർ എന്നത് ശരിക്കും നിങ്ങളുടെ സാമ്പത്തിക റിപ്പോർട്ടാണ്. മതിയായ തിരിച്ചടവ് ശേഷിയും സാമ്പത്തിക അച്ചടക്കവും കാണിക്കുന്ന രേഖയാണ്. ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതോ കുറഞ്ഞതോ ആയ അവസ്ഥയിൽ ബാങ്കുകൾ നിങ്ങൾക്ക് ലോൺ നല്കാൻ മടിക്കും.

യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക

യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയം സംഭവിച്ചാൽ ലോൺ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. മിനിമം വരുമാനം, താമസിക്കുന്ന പ്രദേശം, പ്രായം മുതലായവ പോലുള്ള ബാങ്കുകൾ പരിഗണിക്കും. വിവിധ ക്രെഡിറ്റ് ഉൽപ്പന്നങ്ങൾക്കായി ഓരോ ബാങ്കിനും വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. അതിനാൽ, യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ലോൺ അപേക്ഷ നിരസിക്കപ്പെടാം

തെറ്റായ രേഖകൾ

മതിയായ രേഖകൾ നൽകാത്തതാണ് ലോൺ നിരസിക്കാനുള്ള മറ്റൊരു കാരണം. നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്ന ലോൺ ഏതായാലും, ലോൺ അപേക്ഷയുടെ പ്രോസസ്സിംഗിനും അംഗീകാരത്തിനും ശരിയായ ഡോക്യുമെൻ്റേഷൻ പ്രധാനമാണ്. അതിനാൽ, ലോണിന് അപേക്ഷിക്കുമ്പോൾ ശരിയായ രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് പലപ്പോഴും അത് നിരസിക്കാൻ ഇടയാക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!