Connect with us

Kannur

മിനി ജോബ് ഫെയര്‍; ജൂലൈ 18ന് രാവിലെ പത്ത് മണി മുതല്‍

Published

on

Share our post

കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 18ന് രാവിലെ പത്ത് മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു.

ഒഴിവുകള്‍: അക്കൗണ്ടന്റ്, ഷോറൂം മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍, പിഡിഐ ടെക്നിഷന്‍, ഡെലിവറി കോര്‍ഡിനേറ്റര്‍, ഡാറ്റഎന്‍ട്രി, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെക്യൂരിറ്റി, കാഡ്, ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ക്വാളിറ്റി മാനേജര്‍,

ലോണ്‍ഓഫീസര്‍, സോണല്‍ കോര്‍ഡിനേറ്റര്‍, ലക്ചര്‍,ഇന്‍സ്ട്രക്ടര്‍, ഏരിയ സെയില്‍സ് മാനേജര്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ടീച്ചര്‍,അബാക്കസ് ടീച്ചര്‍, പി.എസ്.സി കോച്ചിങ് ഫാക്കല്‍റ്റി, ജെഇഇ/നീറ്റ് കോച്ചിങ് ഫാക്കല്‍റ്റി, മള്‍ട്ടി മീഡിയ /ആനിമേഷന്‍ ഇന്‍സ്ട്രക്ടര്‍, ഫൈന്‍ ആര്‍ട്ട്‌സ് ടീച്ചര്‍, ഫാഷന്‍ ഡിസൈന്‍ ടീച്ചര്‍,ഓഡിറ്റ് അസിസ്റ്റന്റ്, ഇന്‍സ്ട്രക്ടര്‍(ഇലക്ട്രിക്കല്‍ വെഹിക്കിള്‍),

അക്കൗണ്ടിംഗ് ടീച്ചര്‍. യോഗ്യത: എസ്എസ്എല്‍സി, പ്ലസ്്ടു, ഏതെങ്കിലും ബിരുദം, എം.ബി.എ, എം.എസ്ഡബ്ല്യൂ, ഫാഷന്‍ ഡിസൈനിങ്ങ്. താല്‍പ്പര്യമുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാവുന്നതാണ്.നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066


Share our post

Kannur

മൃഗസംരക്ഷണ വകുപ്പിൽ വളന്റിയർമാരായി കുടുംബശ്രീ പ്രവർത്തകർ

Published

on

Share our post

കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിൽ അംഗീകാരമുള്ള വളന്റിയർമാരായി കുടുംബശ്രീ പ്രവർത്തകരും.എ ഹെൽപ്പ് പരിശീലനത്തിലൂടെ മൃഗസംരക്ഷണ മേഖലയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ.ബത്തേരി, കണ്ണൂർ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററുകളിലെ 16 ദിവസത്തെ റസിഡൻഷ്യൽ പരിശീലനം, എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവക്ക് ശേഷമാണ് എ ഹെൽപ്പ് വളന്റിയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.മൃഗാശുപത്രികൾ നടത്തുന്ന സർവേകൾ, ഇൻഷുറൻസ് ടാഗിങ്, കന്നുകാലികളുടെ പോഷകാഹാര ലഭ്യത ഉറപ്പ് വരുത്തൽ, പ്രതിരോധ കുത്തിവയ്‌പ്‌ ക്യാമ്പ് സംഘാടനം, ഇയർ ടാഗിങ്, കർഷകർക്ക് ബോധവൽക്കരണം, അസുഖം റിപ്പോർട്ട് ചെയ്യൽ, തെരുവുനായ നിയന്ത്രണം, പേവിഷബാധ നിയന്ത്രണം എന്നിവയാണ് വളന്റിയർമാരുടെ പ്രവർത്തന മേഖല.പരിശീലനം ലഭിച്ച 11 കുടുംബശ്രീ വളന്റിയർമാർക്ക്‌ ജില്ലാ മിഷൻ കോഡിനേറ്റർ എം.വി ജയൻ സർട്ടിഫിക്കറ്റ്‌ നൽകി.


Share our post
Continue Reading

Kannur

സ്പെഷ്യാലിറ്റി സേവനങ്ങൾ താലൂക്ക് ആസ്പത്രികളിലും ആരംഭിക്കും: മന്ത്രി വീണ ജോർജ്

Published

on

Share our post

കണ്ണൂർ: സേവനങ്ങൾ താലൂക്ക് ആസ്പത്രി തലം മുതൽ എന്ന ആശയമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. മാട്ടൂൽ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും പഴയങ്ങാടി താലൂക്ക് ആസ്പത്രി സ്റ്റാഫ് ക്വാർട്ടേഴ്സിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും മറ്റ് സ്പെഷ്യാലിറ്റി ആസ്പത്രികളിലേക്ക് പോകേണ്ടിവരുമ്പോൾ ഇ-ഹെൽത്ത് സംവിധാനം രോഗികൾക്ക് ആശ്വാസമാണ്. രോഗിയും ആരോഗ്യപ്രവർത്തകരുമായി നല്ല ബന്ധം സൃഷ്ടിക്കാൻ ഇ-ഹെൽത്ത് സംവിധാനത്തിലൂടെ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് സർക്കാർ ആരോഗ്യ മേഖലയിൽ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.സർക്കാർ നവകേരളമിഷന്റെ ഭാഗമായി ആർദ്രം ദൗത്യത്തിലുൾപ്പെടുത്തിയാണ് മാട്ടൂൽ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.

എൻ.എച്ച്.എം ആർ.ഒപിയിൽ ഉൾപ്പെടുത്തി 1.22 കോടി രൂപ ചെലവിലാണ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മിച്ചത്.എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിഎംഒ ഡോ. എം. പീയൂഷ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, വൈസ് പ്രസിഡന്റ് വിമല, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിഷ, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ ആബിദ ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി മുഹമ്മദ് റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വിജേഷ്, ഏഴോം ഗ്രാമപഞ്ചായത്ത് മെമ്പർ ജസീർ അഹമ്മദ്, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ.സി.പി ബിജോയ്, സി.എച്ച്.സി മാട്ടൂൽ മെഡിക്കൽ ഓഫീസർ ഡോ. സി.ഒ അനൂപ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനിൽകുമാർ, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.ടി അനിൽ, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ജൈവ കൃഷിക്കാർക്ക് നൽകുന്ന 16-ാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച ജൈവ കർഷകന് രണ്ട് ലക്ഷം രൂപയും ജില്ലാ തലത്തിൽ 50,000 രൂപ വീതമുള്ള പതിമൂന്ന് അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളേജ്, വെറ്ററൻസ്, ഔഷധ സസ്യങ്ങൾ എന്നീ മേഖലകൾക്ക് പതിനായിരം രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളും നൽകും.മൂന്ന് വർഷത്തിന് മേൽ പൂർണമായും ജൈവ ഭക്ഷണ കൃഷി ചെയ്യുന്ന കർഷകർക്ക് അപേക്ഷ നൽകാം.വെള്ളക്കടലാസിൽ കൃഷിയുടെ ലഘു വിവരണവും പൂർണ മേൽവിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും രണ്ട് ഫോൺ നമ്പരും ജില്ലയും അപേക്ഷയിൽ എഴുതണം.അപേക്ഷ അയക്കേണ്ട വിലാസം: കെ വി ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി ഒ, ആലപ്പുഴ 688525. അവസാന തീയതി നവംബർ 30. ഫോൺ: 9447152460, 9447249971.


Share our post
Continue Reading

Kannur17 mins ago

മൃഗസംരക്ഷണ വകുപ്പിൽ വളന്റിയർമാരായി കുടുംബശ്രീ പ്രവർത്തകർ

Breaking News32 mins ago

നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു

Kerala1 hour ago

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത: ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Kerala1 hour ago

25 കോടി ആർക്കെന്ന് ഇന്നറിയാം.. തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന്‌

Kerala1 hour ago

കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റ്, ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും നിര്‍ബന്ധം, പാലിച്ചില്ലെങ്കില്‍ പിഴ

Kannur2 hours ago

സ്പെഷ്യാലിറ്റി സേവനങ്ങൾ താലൂക്ക് ആസ്പത്രികളിലും ആരംഭിക്കും: മന്ത്രി വീണ ജോർജ്

Kerala16 hours ago

മികച്ച ജോലി ഒപ്പം ആനുകൂല്യങ്ങളും, കൊച്ചി വാട്ടര്‍ മെട്രോയില്‍ 149 അവസരം

Kerala16 hours ago

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരനായ ബന്ധുവിന് 102 വര്‍ഷം കഠിനതടവും 1.05 ലക്ഷം പിഴയും

Kerala16 hours ago

18 വര്‍ഷം മുമ്പുള്ള കൂട്ടബലാത്സംഗക്കേസ്: നാല് പ്രതികള്‍ക്ക് 40 വര്‍ഷംവീതം തടവും പിഴയും

Kerala17 hours ago

കാറിന് മുകളിലെ ‘ഷോ’യാത്ര, കൂട്ടുകാരന്റെ ഡ്രൈവിങ് ലൈസന്‍സ് തെറിച്ചു, വണ്ടിയുടെ ആര്‍.സിയും പോയി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!