എൽ.പി.ജി മസ്റ്ററിങ്: തിരക്ക് കൂട്ടേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

എൽ.പി.ജി ഉപഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ്ങിനായി തിരക്ക് കൂട്ടേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപ്ഡേഷൻ പൂർത്തിയായിട്ടില്ല എങ്കിലും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. വിതരണ ഏജൻസികൾ മുഖേനയും കമ്പനികളുടെ ആപ്പ് വഴിയും അപ്ഡേഷൻ നടത്താം. ഓൺലൈൻ അപ്ഡേറ്റിന് കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാർ ഫെയ്സ് ആർഡി ആപ്പും ഫോണിൽ ഡൗൺലോഡ് ചെയ്യണം. സംശയ പരിഹാരത്തിന് ബന്ധപ്പെടുക ടോൾഫ്രീ നമ്പർ: 1800 2333555.