Connect with us

Kerala

കേരള കലാമണ്ഡലത്തിൽ ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആര്‍ട്‌സിന് അപേക്ഷിക്കാം

Published

on

Share our post

ആർട് ആൻഡ് കൾച്ചർ മേഖലയിലെ കല്പിത സർവകലാശാലയായ തൃശ്ശൂർ ചെറുതുരുത്തി കേരള കലാമണ്ഡലം, ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം (സി.ബി.സി.എസ്.എസ്.) രീതിയിൽ നടത്തുന്ന ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആർട്‌സ് (ബി.പി.എ.) ബിരുദ പ്രോഗ്രാം 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ദൈർഘ്യം മൂന്നുവർഷമാണ് (ആറ് സെമസ്റ്റർ).

കോഴ്‌സ് ലഭ്യമായ മേഖലകൾ

കഥകളി- വടക്കൽ, തെക്കൻ, മ്യൂസിക്, ചെണ്ട, മദ്ദളം, ചുട്ടി

കൂടിയാട്ടം- മെയിൽ, ഫീമെയിൽ

മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാട്ടിക് മ്യൂസിക്, മോഹിനിയാട്ടം.

കളരി രീതിയിലുള്ള പരിശീലനത്തിന് ഊന്നൽ നൽകുന്ന പരമ്പരാഗത കോഴ്‌സുകളാണിവ.മോഹിനിയാട്ടത്തിന് എട്ടുസീറ്റും മറ്റുള്ളവയ്ക്ക് നാലുവീതം സീറ്റുമുണ്ട്. കോഴ്‌സുകളുടെ പഠനത്തിനുള്ള പ്രത്യേക സമയക്രമം kalamandalam.ac.in -ലെ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട് (ലേറ്റസ്റ്റ് ന്യൂസ് ലിങ്ക്).

അപേക്ഷകർ ഭാരതീയരാകണം. പ്രത്യേക സാഹചര്യങ്ങളിൽ വിദേശികളെയും പ്രവേശിപ്പിക്കും. യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ കുറഞ്ഞത് ഡി + ഗ്രേഡ് വാങ്ങി ജയിച്ചിരിക്കണം. 2024 ജൂൺ ഒന്നിന് 23 വയസ്സ് പൂർത്തിയാക്കിയിരിക്കരുത്.

അപേക്ഷാ ഫോം വെബ്‌സൈറ്റിൽനിന്നു ഡൗൺ ലോഡു ചെയ്തെടുത്താം. അപേക്ഷാ ഫീസ് 500 രൂപ (പട്ടികവിഭാഗക്കാർക്ക് 200 രൂപ). നിശ്ചിത ബാങ്ക് അക്കൗണ്ടിലേക്ക് അടയ്ക്കണം. പേ ഇൻ സ്ലിപ്പിന്റെ കൗണ്ടർ ഫോയിൽ അപേക്ഷയ്ക്കൊപ്പം വെക്കണം.

പൂരിപ്പിച്ച അപേക്ഷ ജൂലായ് 11-നകം ‘ദി രജിസ്ട്രാർ, കേരള കലാമണ്ഡലം ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഫോർ ആർട് ആൻഡ്‌ കൾച്ചർ, വള്ളത്തോൾ നഗർ, ചെറുതുരുത്തി, തൃശ്ശൂർ- 679531’ എന്ന വിലാസത്തിൽ ലഭിക്കണം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി അപേക്ഷാർഥിയുടെ കലാ അഭിരുചി, പ്രായോഗിക ജ്ഞാനം തുടങ്ങിയവ വിലയിരുത്തപ്പെടും. അതിൽ ലഭിക്കുന്ന മാർക്ക് പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കി പ്രവേശനം നടത്തും. ബന്ധപ്പെട്ട വിഷയം പ്ലസ്ടു തലത്തിൽ പഠിച്ച് ജയിച്ചവർക്ക് ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ 10 ശതമാനം വെയ്‌റ്റേജ് നൽകും. പ്രതിവർഷ ട്യൂഷൻ ഫീ 900 രൂപ. മറ്റ് ഫീസുകളുമുണ്ട്.വിവരങ്ങൾക്ക്: 04884- 262418 academic@kalamandalam.ac.in


Share our post

Kerala

തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

Published

on

Share our post

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.

അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്


Share our post
Continue Reading

Kerala

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

Published

on

Share our post

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌ അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ​ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.


Share our post
Continue Reading

Kerala

വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Published

on

Share our post

പാലക്കാട്: വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത് പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.


Share our post
Continue Reading

Trending

error: Content is protected !!