Connect with us

Kannur

സഞ്ചാരികളെ മലയോരം വിളിക്കുന്നു

Published

on

Share our post

ശ്രീകണ്ഠപുരം: കോടമഞ്ഞിന്റെ കുളിർമയുമായി പൈതൽമലയും പാലക്കയംതട്ടും മഴയിൽ അണിഞ്ഞൊരുങ്ങി അളകാപുരി, ഏഴരക്കുണ്ട്, കാപ്പിമല വെള്ളച്ചാട്ടങ്ങളും. മൺസൂൺ ടൂറിസത്തിന്റെ കാഴ്ചകളൊരുക്കി സഞ്ചാരികളെ വരവേൽക്കുകയാണ് മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. പൈതൽമലയും പാലക്കയംതട്ടും ഒഴികെയുള്ള സ്ഥലങ്ങളിൽ ജൂൺ മുതൽ ഡിസംബർ വരെയാണ് കൂടുതലായും സഞ്ചാരികൾ എത്താറുള്ളത്.

മഴ തുടങ്ങിയതോടെ വെള്ളച്ചാട്ടങ്ങളിൽ കുളിക്കാനെത്തുന്നവരാണ് ഏറെയും. ആലക്കോട് പഞ്ചായത്തിലെ കാപ്പിമല, വൈതൽക്കുണ്ട്, നടുവിൽ പഞ്ചായത്തിെലെ പാലക്കയം തട്ടിനടുത്തുള്ള ജാനകിപ്പാറ, ഏഴരക്കുണ്ട്, വഞ്ചിയം, പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. നിരവധിയായ ചെറുവെള്ളച്ചാട്ടങ്ങളുമുണ്ട്. യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെ ഒട്ടേറെപ്പേർ ഇവിടങ്ങളിൽ നിത്യേന എത്താൻ തുടങ്ങിയിട്ടുണ്ട്. വ്ലോഗർമാരും റീൽസ് പിടിക്കുന്നവരും സെൽഫി എടുക്കുന്നവരുമാണ് കൂടുതൽ. അവധിദിവസങ്ങൾ ആഘോഷിക്കാൻ എത്തുന്നവരും ഏറെയാണ്.

അളകാപുരി, ഏഴരക്കുണ്ട് വെള്ളച്ചാട്ടങ്ങൾ

ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് ഏഴരക്കുണ്ട്, അളകാപുരി വെള്ളച്ചാട്ടങ്ങൾ കാണാനാണ്. ഏഴരക്കുണ്ടിൽ സുരക്ഷിതമായി വെള്ളച്ചാട്ടത്തിനരികിൽ ഇരുന്ന് സഞ്ചാരികൾക്ക് കാഴ്ചകൾ ആസ്വദിക്കാനും കുളിക്കാനും വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിർമിച്ച പ്ളാറ്റുഫോമിൽ ഇരുന്ന് ദൃശ്യഭംഗി ആസ്വദിക്കാനുള്ള സൗകര്യങ്ങളുമൊക്കെ ഒരുക്കിയിട്ടുണ്ട്. കുടിയാന്മല-പൊട്ടംപ്ലാവ് റോഡിൽ നിന്ന് ചാത്തമലയിലേക്ക് പോകുമ്പോൾ റോഡരികിൽ തന്നെയാണ് വെള്ളച്ചാട്ട പാർക്ക്.

കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടവും ശശിപ്പാറയും മഴക്കാലത്ത് ആസ്വദിക്കാനും ആളുകളെത്തിത്തുടങ്ങി. ഇവിടെ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കുള്ള വഴിയുടെ വശങ്ങൾ ഹാൻഡ് റെയിൽ ഇട്ട് ബലപ്പെടുത്തുകയും അപകടങ്ങൾ ഒഴിവാക്കാനായി കമ്പിവേലികൾ കെട്ടിത്തിരിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിൽ ചവിട്ടാതെ ഒരു കരയിൽനിന്ന് മറുകരയിലേക്ക് എത്താനായി ചെറിയ പാലവും ഒരുക്കിയിട്ടുണ്ട്. സമീപത്തുള്ള ശശിപ്പാറ വ്യൂ പോയിൻ്റിൽ നിന്നുള്ള കാഴ്ചകളും ആസ്വദിക്കാനാകും.

പൈതൽമല, പാലക്കയംതട്ട്

 ക്ലബ്ബുകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന മഴയാത്രകളുടെ ഭാഗമായി നിരവധി സഞ്ചാരികളാണ് പൈതൽ മലയിലും പാലക്കയംതട്ടിലും എത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ 4124 ഏക്കർ പ്രദേശത്ത് പരന്നുകിടക്കുന്ന പൈതൽമലയിൽ പല സംഘടനകളും മഴക്കാല ക്യാമ്പുകളും നടത്തുന്നുണ്ട്.

രാവിലെ ഒൻപത് മുതൽ വൈകീട്ട് നാലുവരെയാണ് പൈതൽമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 3500-ലധികം അടി ഉയരത്തിൽ എട്ട് ഏക്കർ പ്രദേശത്താണ് പാലക്കയംതട്ട് സ്ഥിതിചെയ്യുന്നത്. രണ്ട് സ്ഥലങ്ങളിലെയും റിസോർട്ടുകളിലും മൺസൂൺ സീസൺ ആഘോഷിക്കാൻ സഞ്ചാരികളുടെ തിരക്കാണ്.


Share our post

Kannur

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്

Published

on

Share our post

കണ്ണൂർ: സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്. ജനുവരി 28ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം.എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ആയതിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.


Share our post
Continue Reading

Kannur

തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു

Published

on

Share our post

തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.

 


Share our post
Continue Reading

Kannur

സ്‌നേഹസംഗീതം നിറയും ഈ വീട്ടിൽ

Published

on

Share our post

തലശേരി:മദിരാശി കേരളസമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം ഒടുവിൽ സഫലമായി. മദിരാശി കേരള സമാജം മേഴ്‌സികോപ്പ്‌സിന്റെ സഹകരണത്തോടെ നിർമിച്ച വീട്‌ കുടുംബത്തിന്‌ കൈമാറി. തലശേരി രാഘവന്റെ സ്‌മരണ നിറഞ്ഞ സുദിനത്തിൽ മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ വിളക്ക്‌ കൊളുത്തി വീട്‌ കൈമാറ്റം ഉദ്‌ഘാടനംചെയ്‌തു. തലശേരി രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ്‌ വീട്‌ നിർമിച്ചത്‌. വീട്ടുമുറ്റത്ത്‌ ചേർന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ രമ്യ അധ്യക്ഷയായി. മേഴ്‌സികോപ്‌സ്‌ സ്ഥാപകൻ കൊച്ചി ഡപ്യൂട്ടി പൊലീസ്‌ കമീഷണർ കെ എസ്‌ സുദർശൻ, മദിരാശി കേരള സമാജം പ്രസിഡന്റ്‌ എം ശിവദാസൻപിള്ള, സെക്രട്ടറി ടി അനന്തൻ, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, സിപിഐ എം ചെന്നെ ജില്ലാ സെക്രട്ടറി ജി സെൽവം, കെ അച്യുതൻ, പി കെ സജീന്ദ്രൻ, എസ്‌ഐ ശ്രീജേഷ്‌ എന്നിവർ സംസാരിച്ചു. വീട്‌ നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനന്റെ സന്ദേശം ഡോ. അജയകുമാർ വായിച്ചു. റിട്ട. ഡിവൈഎസ്‌പി ടി കെ സുരേഷ്‌ സ്വാഗതം പറഞ്ഞു. തലശേരി നഗരസഭ മുൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പായറ്റ അരവിന്ദൻ എന്നിവരും മദിരാശി മലയാളി സമാജത്തിന്റെയും മേഴ്‌സികോപ്‌സിന്റെയും അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. മല്ലിക രാഘവൻ വിശിഷ്‌ടാഥികളെ പൊന്നാടയണിയിച്ചു. തലശേരി രാഘവൻ രചിച്ച പ്രാർഥനാഗാനം ജാൻവി ആലപിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വീട്ടിലെത്തി കുടുംബത്തിന്‌ ആശംസ നേർന്നു. ദേശാഭിമാനിയുടെ മദിരാശി ലേഖകനായിരുന്ന തലശേരി രാഘവൻ കവിയും തിരക്കഥാകൃത്തുമായിരുന്നു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശിയാണ്‌.

 


Share our post
Continue Reading

Trending

error: Content is protected !!