Connect with us

Kerala

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ഇനി മൊഴിമാറ്റം ഈസി; പുതുതായി 110 ഭാഷകൾ

Published

on

Share our post

കൊച്ചി : അനേകം ഭാഷകള്‍ ലഭ്യമായ ഗൂഗിളിന്‍റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് 110 ഭാഷകള്‍ കൂടി ചേര്‍ത്തു. വ്യാഴാഴ്‌ച്ചയാണ് പുതിയ അപ്‌ഡേറ്റ് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ പുതുതായി ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്. ഗൂഗിളിന്‍റെ ട്രാന്‍സ്‌ലേഷന്‍ ടൂളില്‍ വരുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണിത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 ആയി. 

പ്രാദേശിക ഭാഷകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്‍റെ പുതിയ അപ്‌ഡേഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെയുള്ള പാം-ടു എല്‍.എല്‍.എം വഴിയാണ് ഇത് സാധ്യമായത്. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാർവാർ മേഖലയിൽ നിന്നുള്ള മാര്‍വാര്‍ ഭാഷ എന്നിവ പുതിയ അപ്‌ഡേറ്റിലുണ്ട്. ബോഡോ, ഖാസി, കൊക്‌ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേര്‍ത്ത മറ്റ് ഇന്ത്യന്‍ ഭാഷകള്‍. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ 1000 ഭാഷകള്‍ ഉള്‍പ്പെടുത്താനുള്ള ഗൂഗിളിന്‍റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ അപ്‌‌ഡേഷന്‍. 2022 നവംബറിലായിരുന്നു ഗൂഗിള്‍ ഈ സ്വപ്നം പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ആയിരം സംസാര ഭാഷകള്‍ എ.ഐ സഹായത്തോടെ ഉള്‍ക്കൊള്ളിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 110 ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്തത് ഈ പദ്ധതിയാണ്.

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലെ പുതിയ 110 ഭാഷകളില്‍ നാലിലൊന്നും ആഫ്രിക്കയില്‍ നിന്നുള്ളതാണ്. ഓരോ ഭാഷയിലെയും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ശൈലിയാണ് ട്രാന്‍സ്‌ലേറ്റില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ ഭാഷകള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് ചേര്‍ക്കാന്‍ ഗൂഗിള്‍ വളണ്ടിയര്‍മാരുടെ സഹായം ഭാവിയില്‍ ഗൂഗിള്‍ തേടും. കൂടുതല്‍ ആളുകളിലേക്ക് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങള്‍ എത്തിക്കാന്‍ പുതിയ നീക്കം വഴി കഴിയും എന്നാണ് ഗൂഗിളിന്‍റെ പ്രതീക്ഷ.


Share our post

Kerala

ഇം​ഗ്ലീഷ് അധ്യാപക നിയമനത്തിന്‌ അനുമതി

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ആവശ്യമായി വരുന്ന എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്‌തിക താൽക്കാലികമായി സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താൻ മന്ത്രിസഭാ അനുമതി. ഇം​ഗ്ലീഷിന് പിരീയഡ് അടിസ്ഥാനത്തിൽ തസ്‌തിക നിർണയം നടത്താനാണ് നിർദേശം.

സർക്കാർ സ്‌കൂളുകളിൽ അധിക തസ്‌തികകളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപകരെ ക്രമീകരിച്ചശേഷം ബാക്കിയുള്ള തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. എയ്‌ഡഡ് സ്‌കൂളുകളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധിക തസ്‌തികകളിൽ അതേ മാനേജ്മെന്റിൽ തസ്‌തിക നഷ്ടം വന്ന് പുറത്തുപോയവരെയും ചട്ടപ്രകാരമുള്ള അവകാശികളെയും കെ.ഇ.ആർ ചട്ടപ്രകാരം മറ്റ് സ്‌കൂളുകളിലെ സംരക്ഷിതാധ്യാപകരെയും പുനർവിന്യസിക്കും. ബാക്കിയുള്ളവയിൽ ദിവസവേതനാടിസ്ഥാന നിയമനം നൽകും.

നിലവിൽ സ്‌കൂളുകളിൽ ഇം​ഗ്ലീഷ് കോർ വിഷയത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതുവഴി ആറാം തസ്‌തികയായിട്ടാണ് ഇം​ഗ്ലീഷിനെ അധ്യാപക നിയമനത്തിന്‌ പരി​ഗണന. ഇതിന് മാറ്റംവരുത്തി ഭാഷാ വിഷയമാക്കുന്നതും പരി​ഗണനയിലുണ്ട്‌.


Share our post
Continue Reading

Kerala

വാട്‌സാപ്‌ സന്ദേശം തുറന്നു; ബാങ്ക് ഉദ്യോ​ഗസ്ഥക്ക് അരലക്ഷം നഷ്ടം

Published

on

Share our post

കോഴിക്കോട് : ഗതാഗത നിയമ ലംഘനത്തിന് പിഴ അട ണമെന്നാവശ്യപ്പെട്ട് വന്ന വാട്സാപ് സന്ദേശം തുറന്നു നോക്കിയ ബാങ്ക് ഉദ്യോ​ഗസ്ഥക്ക് നഷ്ടമായത് അരലക്ഷത്തോളം രൂപ. കുന്നമം​ഗലത്ത് താമസിക്കുന്ന കക്കോടി സ്വദേശിനിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ മാസം 21ന് ഉദ്യോ​ഗസ്ഥയുടെ ഫോണിലേക്ക് ഗതാഗത ലംഘനത്തിന്‌ പിഴയിട്ടതായി സന്ദേശം വന്നിരുന്നു. ഇത് തുറന്നു നോക്കിയെങ്കിലും ഇവർ കാര്യമാക്കിയിരുന്നില്ല. 30ന് ന​ഗരത്തിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി പണമടക്കാൻ ക്രെഡിറ്റ് കാർഡ് നൽകിയപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. മൂന്ന് ഇടപാടുകളിലായി 47,000 രൂപയോളം നഷ്ടമായി. സംസ്ഥാനത്തിന് പുറത്തെ വൈദ്യുതി ബിൽ അടക്കാനാണ് തുക ഉപയോ​ഗിച്ചിരിക്കുന്നത്.

വാട്സാപ്‌ സന്ദേശത്തിൽ വന്നത് എ.പി.കെ ഫയൽ ആണെന്നാണ് വിദ​ഗ്ധരുടെ നി​ഗമനം. എ.പി.കെ ഫയൽ തുറക്കുന്നതോടെ സ്ക്രീൻ ഷെയറിങ് ഉൾപ്പെടെ ഇൻസ്റ്റാൾ ആകും. എസ്.എം.എസുകൾക്ക്‌ അനുമതി നൽകാനും ഒ.ടി.പി സ്വയം എടുക്കാനും ഇതുവഴി തട്ടിപ്പ് സംഘത്തിന് കഴിയുമെന്ന് പൊലീസ് സൈബർ വിഭാ​ഗം അറിയിച്ചു. ഉദ്യോ​ഗസ്ഥയുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽപ്പെട്ടാൽ ഉടൻ 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം.


Share our post
Continue Reading

Kerala

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

Published

on

Share our post

ഫറോക്ക് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. രാമനാട്ടുകര ഫാറൂഖ്‌ കോളേജിനു സമീപം ഇരുമൂളിപ്പറമ്പ് അജിത് പ്രസാദ്‌–ജ്യോതി ദമ്പതികളുടെ മകൻ മൃദുലാണ് (12) മരിച്ചത്‌. 24 മുതൽ വെന്റിലേറ്ററിലായിരുന്നു. ബുധൻ പുലർച്ചെ മുതൽ വിദേശത്തുനിന്ന്‌ എത്തിച്ച മരുന്ന്‌ നൽകിത്തുടങ്ങിയിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല.

സർക്കാരിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന്‌ ബുധൻ പുലർച്ചെ രണ്ടോടെയാണ് മരുന്നെത്തിയത്. അരമണിക്കൂറിനകം ആദ്യ ഡോസും തുടർന്ന് പകൽ പതിനൊന്നിന് രണ്ടാമത്തെ ഡോസും കൊടുത്തെങ്കിലും രാത്രി വൈകിയും ആരോഗ്യനിലയിൽ നേരിയ മാറ്റംപോലും ഇല്ലായിരുന്നു. ബുധൻ രാത്രി മരിച്ചു. ഫാറൂഖ്‌ കോളേജ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്‌. സംസ്‌കാരം വ്യാഴാഴ്‌ച. സഹോദരൻ: മിലൻ.


Share our post
Continue Reading

Kerala26 mins ago

ഇം​ഗ്ലീഷ് അധ്യാപക നിയമനത്തിന്‌ അനുമതി

Kannur27 mins ago

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

Kerala39 mins ago

വാട്‌സാപ്‌ സന്ദേശം തുറന്നു; ബാങ്ക് ഉദ്യോ​ഗസ്ഥക്ക് അരലക്ഷം നഷ്ടം

Kerala46 mins ago

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

Breaking News1 hour ago

പടിയൂര്‍ പൂവം കടവിൽ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

KOLAYAD2 hours ago

പെരുവ പറക്കാടിൽ പകലും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു

PERAVOOR13 hours ago

പേരാവൂരിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു

Kerala13 hours ago

മൂന്നു കോടിയുടെ എം.ഡി.എം.എ യുമായി കണ്ണൂർ സ്വദേശി പിടിയിൽ

Kerala13 hours ago

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത ‍ യുവാവിനെ കുടുക്കി പോലീസ്

Kerala14 hours ago

രോഗ ലക്ഷണങ്ങൾ കുറവായിരിക്കും; ഡെങ്കിപ്പനി വീണ്ടും ബാധിച്ചാൽ സങ്കീർണമാകും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!