Connect with us

India

ഊട്ടി-കൊടൈക്കനാൽ യാത്ര: ഇ-പാസ് സംവിധാനം നീട്ടി

Published

on

Share our post

ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് സംവിധാനം നീട്ടി നിശ്ചയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മെയ് മാസത്തിലാരംഭിച്ച ഇ-പാസ് സംവിധാനത്തിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇ-പാസ് സംവിധാനം മൂന്ന് മാസത്തേക്ക് കൂടി നീട്ടാമെന്ന സംസ്ഥാന സർക്കാറിന്‍റെ നിർദേശം കോടതി കണക്കിലെടുത്തു.

ഒരേ സമയത്ത് കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇ-പാസ് ഏർപ്പെടുത്തിയത്. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് മദ്രാസ് ഐ.ഐ.ടിയും ബംഗളുരു ഐ.ഐ.എമ്മും നടത്തുന്നുണ്ട്.


Share our post

Breaking News

നീറ്റ്, നെറ്റ് ക്രമക്കേട്: വ്യാഴാഴ്ച ഇടത് വിദ്യാർഥി സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ്

Published

on

Share our post

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടത് വിദ്യാർഥി സംഘടനകൾ. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. എന്നിവരാണ് പഠിപ്പു മുടക്കു സമരത്തിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷാ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രഥാൻ രാജിവെക്കണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യമുന്നയിച്ചു.


Share our post
Continue Reading

India

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

Published

on

Share our post

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും റഹീമിനൊപ്പം കോടതിയിൽ ഹാജരായി. കോടതിയിലെ വിർച്വൽ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒപ്പ് വെച്ചത്. കോടതിയിൽ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറി.

സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.


Share our post
Continue Reading

India

മാനനഷ്‌ടക്കേസ്‌; മേധാ പട്‌കറിന്‌ അഞ്ചുമാസം തടവും പത്തുലക്ഷം പിഴയും

Published

on

Share our post

ന്യൂഡൽഹി : ഡൽഹി ലഫ്‌.ഗവർണർ വി.കെ സക്‌സേന നൽകിയ മാനനഷ്‌ടക്കേസിൽ പരിസ്ഥിതിപ്രവർത്തകയും നർമദ ബച്ചാവോ ആന്തോളൻ(എൻ.ബിഎ) സ്ഥാപകയുമായ മേധാ പട്‌കറിന്‌ അഞ്ചുമാസം തടവും പത്തുലക്ഷം പിഴയും ശിക്ഷ വിധിച്ച്‌ ഡൽഹി സാകേത്‌ കോടതി. 2001ൽ സക്‌സേന നൽകിയ കേസിലാണ്‌ സാകേത് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമയുടെ വിധി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച്‌ കടുത്ത ശിക്ഷ നൽകുന്നില്ലന്ന്‌ ഉത്തരവിൽ പറഞ്ഞ കോടതി, അപ്പീൽ നൽകുന്നതിനായി മുപ്പത്‌ ദിവസത്തേയ്‌ക്ക്‌ ശിക്ഷ സ്‌റ്റേ ചെയ്‌തു. എൻ.ബി.എയ്‌ക്ക്‌ സക്‌സേന നൽകിയ നാൽപ്പതിനായിരം രൂപയുടെ ചെക്ക്‌ മടങ്ങിയെന്നും അങ്ങനൊരു അക്കൗണ്ടേ ഉണ്ടായിരുന്നില്ലന്നും 2000 നവംബറിൽ മേധാ പട്‌കർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിച്ചിരുന്നു.

‘രാജ്യസ്‌നേഹിയുടെ യഥാർഥ മുഖം’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സക്‌സേനയ്‌ക്ക്‌ ഹാവാല ബന്ധമുണ്ടെന്ന്‌ പറഞ്ഞ പട്‌കർ അദ്ദേഹത്തെ ഭീരുവെന്നും രാജ്യസ്‌നേഹമില്ലാത്ത ആളെന്നും വിശേഷിപ്പിച്ചതായുമാണ് കേസ്. പരാമർശങ്ങൾ അപകീർത്തിപ്പെടുന്നതാണെന്ന്‌ കാട്ടി സക്‌സേന അഹമ്മദാബാദ്‌ മെട്രോപൊളീറ്റൻ കോടതിയിലാണ്‌ ആദ്യം കേസ്‌ നൽകിയത്‌. തുടർന്ന്‌ 2003ൽ ഡൽഹിയിലേയ്‌ക്ക്‌ മാറ്റുകയായിരുന്നു. അന്ന്‌ അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ്‌ എന്ന സർക്കാരിതര സംഘടനയുടെ തലവനായിരുന്നു സക്‌സേന. പത്രക്കുറിപ്പിലെ പരാമൾശങ്ങൾ അപകീർത്തികരവും പ്രതിലോമകരമായ പ്രതീതി സൃഷ്‌ടിക്കാനുള്ള ശ്രമമായിരുന്നുവെന്നും ഉത്തവിൽ പറഞ്ഞ കോടതി, തെളിവുകൾ ഹാജരാക്കാൻ മേധാ പട്‌കർക്ക്‌ കഴിഞ്ഞില്ലന്നും വ്യക്തമാക്കി.


Share our post
Continue Reading

Kerala10 mins ago

ഇം​ഗ്ലീഷ് അധ്യാപക നിയമനത്തിന്‌ അനുമതി

Kannur11 mins ago

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

Kerala23 mins ago

വാട്‌സാപ്‌ സന്ദേശം തുറന്നു; ബാങ്ക് ഉദ്യോ​ഗസ്ഥക്ക് അരലക്ഷം നഷ്ടം

Kerala30 mins ago

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

Breaking News52 mins ago

പടിയൂര്‍ പൂവം കടവിൽ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

KOLAYAD2 hours ago

പെരുവ പറക്കാടിൽ പകലും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു

PERAVOOR13 hours ago

പേരാവൂരിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു

Kerala13 hours ago

മൂന്നു കോടിയുടെ എം.ഡി.എം.എ യുമായി കണ്ണൂർ സ്വദേശി പിടിയിൽ

Kerala13 hours ago

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത ‍ യുവാവിനെ കുടുക്കി പോലീസ്

Kerala13 hours ago

രോഗ ലക്ഷണങ്ങൾ കുറവായിരിക്കും; ഡെങ്കിപ്പനി വീണ്ടും ബാധിച്ചാൽ സങ്കീർണമാകും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!