Connect with us

Breaking News

സ്‌കൂളുകൾക്ക് ജൂൺ 29ന് അവധി

Published

on

Share our post

കണ്ണൂർ : അധ്യാപകർക്ക് ക്ലസ്‌റ്റർ പരിശീലനം നടക്കുന്നതിനാൽ സ്‌കൂളുകൾക്ക് ജൂൺ 29ന് അവധി നൽകി. അക്കാദമി കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്ച( ജൂൺ 29) പ്രവർത്തി ദിനം ആണെങ്കിലും അധ്യാപകർക്ക് പരിശീലനം ഉള്ളതിനാൽ ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അഞ്ചു വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്ചകളിലെ അധിക പ്രവർത്തി ദിനം അടുത്താഴ്ച മുതൽ ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ സർക്കുലർ പുറത്തിറക്കും.


Share our post

Breaking News

മാനന്തേരിയിൽ കാർ മറിഞ്ഞ് അയ്യപ്പൻകാവ് സ്വദേശിനി മരിച്ചു; നാല് പേർക്ക് പരിക്ക്

Published

on

Share our post

ചിറ്റാരിപ്പറമ്പ്: മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ആറളം അയ്യപ്പൻകാവിലെ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ (36), ജംഷീറയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ പുതിയ വീട്ടിൽ അബ്ദുൾ ജബ്ബാർ (44), മകൻ മുഹമ്മദ് ജാസിർ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടിൽ മുഹമ്മദ് മിർഷാദ് (23) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച 12 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് വീണ് പരിക്കേറ്റ മുഹമ്മദ്‌ ജാസിറിനെ കണ്ണൂരിലെ ആസ്പത്രിയിൽ ചികിത്സക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം.


Share our post
Continue Reading

Breaking News

മൂന്നാറില്‍ മണ്ണിടിഞ്ഞ് വീടിന് മുകളില്‍ വീണ് സ്ത്രീ മരിച്ചു

Published

on

Share our post

ഇടുക്കി: മൂന്നാര്‍ എം.ജി കോളനിയില്‍ വാട്ടര്‍ ടാങ്കിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ സ്ത്രീ മരിച്ചു. ഇവരുടെ വീടിന് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു.മൂന്നാര്‍ എം.ജി കോളനി കുമാറിന്റെ ഭാര്യ മാല ആണ് മരിച്ചത്.വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു.


Share our post
Continue Reading

Breaking News

തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു

Published

on

Share our post

കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധൻ. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ പറമ്പിലാണ് നടന്നത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആസ് പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാടന്‍ ബോംബ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ച്‌ വരികയാണ്. എങ്ങനെയാണ് പറമ്പില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും തലശേരി പൊലീസ് അറിയിച്ചു


Share our post
Continue Reading

Kerala6 mins ago

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നു

Kerala38 mins ago

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസിലെ പിഴ ഇനി ഓണ്‍ലൈനായി അടക്കാം

Kerala51 mins ago

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

PERAVOOR2 hours ago

അർച്ചന ആസ്പത്രിയിലെ സീനിയർ ഡോക്ടറെ ആദരിച്ചു

PERAVOOR9 hours ago

നിടുംപൊയിലിൽ ചൊവ്വാഴ്ച ഹർത്താൽ

Kerala12 hours ago

രക്തസ്രാവം കാര്യമാക്കിയില്ല,’സ്ത്രീകളെ സംബന്ധിച്ച് രക്തം കാണുന്നത് ആദ്യമായല്ലല്ലോ’ എന്ന മറുപടിയും

Kannur12 hours ago

പറശ്ശിനിക്കടവില്‍ ഭക്‌തജന തിരക്കേറുന്നു

Kerala13 hours ago

സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു

Kerala13 hours ago

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ ; ശമ്പളം അരലക്ഷം വരെ

Kerala13 hours ago

മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് വീണ് യുവതി മരിച്ചു; മൂന്ന് വയസുകാരിക്ക് പരിക്ക്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!