Connect with us

Kerala

അന്തിമ കണക്ക് പുറത്തുവിട്ടു, ഏറ്റവുമധികം പോളിങ് വടകരയിൽ, 78.41 %, സംസ്ഥാനത്ത് ആകെ പോളിങ് 71.27 %

Published

on

Share our post

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടര്‍മാരില്‍ 9,06051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.

85 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഭിന്നശേഷി വോട്ടര്‍മാര്‍, കോവിഡ് ബാധിതര്‍, അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാര്‍ എന്നിവരാണ് ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങള്‍ക്കായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റഷേന്‍ കേന്ദ്രങ്ങളിലെത്തി(വിഎഫ്‌സി) വോട്ട് രേഖപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടും.

ആബ്‌സന്റീ വോട്ടര്‍മാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക് ഇങ്ങിനെ

തിരുവനന്തപുരം-8006
ആറ്റിങ്ങല്‍-11883
കൊല്ലം-8599
ആലപ്പുഴ-11842
മാവേലിക്കര-12049
പത്തനംതിട്ട-12138
കോട്ടയം-11965
ഇടുക്കി-7728
എറണാകുളം-5531
ചാലക്കുടി-4339
തൃശൂര്‍-9133
മലപ്പുറം-6013
പൊന്നാനി-5330
പാലക്കാട്-7630
ആലത്തൂര്‍-8936
കോഴിക്കോട്-9524
വടകര-10059
വയനാട്-8100
കണ്ണൂര്‍-12521
കാസര്‍കോട്-9539

പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 41,904 ആണ്. വി.എഫ്‌.സികളില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണമാണിത്.

മണ്ഡലാടിസ്ഥാനത്തിലുളള തപാല്‍ വോട്ടുകളുടെ എണ്ണം ഇങ്ങിനെ
തിരുവനന്തപുരം-3449
ആറ്റിങ്ങല്‍-2227
കൊല്ലം-3468
ആലപ്പുഴ-3162
മാവേലിക്കര-3525
പത്തനംതിട്ട-1918
കോട്ടയം-2413
ഇടുക്കി-1107
എറണാകുളം-1185
ചാലക്കുടി-1428
തൃശൂര്‍-1931
മലപ്പുറം-1007
പൊന്നാനി-1117
പാലക്കാട്-1668
ആലത്തൂര്‍-1843
കോഴിക്കോട്-2341
വടകര-2800
വയനാട്-1477
കണ്ണൂര്‍-2384
കാസര്‍കോട്-1454

സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 57,849 സൈനികരാണ് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 8277 വോട്ടര്‍മാരാണ് ഏപ്രില്‍ 27 വരെ വോട്ട് രേഖപ്പെടുത്തി അയച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ തുടങ്ങുന്നത് വരെ സര്‍വീസ് വോട്ട് സ്വീകരിക്കുമെന്നും മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു.


Share our post

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

ആദിവാസി പുനരധിവാസ പദ്ധതി; മേപ്പാടിയിൽ 123 വീടുകളുടെ താക്കോൽദാനം ഇന്ന്

Published

on

Share our post

മേപ്പാടി: ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ഏഴാഞ്ചിറ പരൂർക്കുന്നിൽ നിർമിച്ച 123 വീടുകളുടെ താക്കോൽദാനം ചൊവ്വാഴ്ച ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.മേപ്പാടി, മുട്ടിൽ, അമ്പലവയൽ ഗ്രാമപ്പഞ്ചായത്തുകളിലെ ഭൂരഹിതരായ ആദിവാസികളെയാണ് പരൂർക്കുന്നിൽ പുനരധിവസിപ്പിക്കുന്നത്. 10 സെന്റ് ഭൂമിയിൽ 480 സ്ക്വയർ ഫീറ്റ് വീടാണ് നിർമിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശൗചാലയവും വരാന്തയുമടങ്ങുന്നതാണ് വീട്. 10 ലക്ഷം രൂപ ചെലവിൽ എല്ലാ വീടുകളിലും വാട്ടർ ടാങ്കും നിർമിച്ചിട്ടുണ്ട്. കാരാപ്പുഴ പദ്ധതി പ്രദേശത്തോടുചേർന്നുകിടക്കുന്ന ഭൂമിയിൽ നിർമിക്കുന്ന 165 വീടുകളിൽ 123 വീടുകളുടെ പണിയാണ് പൂർത്തിയായത്. ഇതിൽ 14 വീടുകൾ ഒന്നരമാസം മുൻപ്‌ പൂർത്തിയാക്കി. ബാക്കി വീടുകളുടെ നിർമാണം ഒന്നര വർഷം മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു. നിലവിൽ 54 കുടുംബങ്ങൾ പൂർത്തിയായ വീടുകളിൽ താമസിക്കുന്നുണ്ട്. ശേഷിക്കുന്ന വീടുകളിൽ കുടുംബങ്ങൾ താമസിക്കാത്തത് ഇവിടേക്ക് യാത്രായോഗ്യമായ വഴിയോ കുടിവെള്ളമോ ലഭിക്കാത്തത് കാരണമായിരുന്നു.

1.04 കോടി രൂപ ചെലവിൽ ശുദ്ധജല വിതരണപദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്. ഫിൽട്ടറിങ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് ശേഷം 30-നുള്ളിൽത്തന്നെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ ഘട്ടത്തിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി നിർമിച്ച റോഡാണ് പദ്ധതി പ്രദേശത്തേക്കുള്ള ഏക ഗതാഗതസംവിധാനം. റോഡ് കടന്നുപോകുന്ന ഭൂമി ഗുണഭോക്താക്കൾക്ക് അളന്നു കൊടുത്തതിൽപ്പെട്ടതിനാൽ ഇതുവരെ ഗതാഗതയോഗ്യമായ റോഡ് നിർമിക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചുള്ള പഠനം നടത്താൻ ട്രൈബൽ വകുപ്പ് അഞ്ച് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഈ റിപ്പോർട്ട് കിട്ടിയ ശേഷം റോഡിനാവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ശുദ്ധജല വിതരണ പദ്ധതിയും റോഡ് നിർമാണവും പൂർത്തിയാകുന്നതോടെ കൂടുതൽ കുടുംബങ്ങൾ പുനരധിവാസ ഭൂമിയിലേക്ക് വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നേരത്തേ 60-ഓളം വീടുകളിൽ വൈദ്യുതികണക്‌ഷൻ ലഭിച്ചിരുന്നെങ്കിലും കുടിശ്ശികമൂലം ഭൂരിപക്ഷം വീടുകളിലും കണക്‌ഷൻ വിച്ഛേദിച്ചു. താമസക്കാരില്ലാത്ത വീടുകളിലാണ് വൈദ്യുതി കുടിശ്ശികയായത്. താമസക്കാരെത്തുന്നതോടെ എല്ലാവീടുകളിലും വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

ഒരു സിനിമ ഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന

Published

on

Share our post

മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയിൽ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. സിനിമ ഡൗൺലോഡിങ്ങിനെക്കാൾ െവർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!