തിരുവല്ലയില്‍ യുവാവ് വീടിനുള്ളില്‍ മരിച്ചനിലയില്‍; കൈത്തണ്ട മുറിച്ചനിലയില്‍ മൃതദേഹം കിടപ്പുമുറിയില്‍

തിരുവല്ല: കാരയ്ക്കലില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരയ്ക്കല്‍ ചുള്ളിക്കല്‍ വീട്ടില്‍ ബോസ്ലേ മാത്യുവിന്റെ മകന്‍ ബൈജു(42)വാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് കൈത്തണ്ട മുറിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ശാരീരികാവശതകള്‍ നേരിടുന്ന മാതാവും മാനസികാസ്വാസ്ഥ്യമുള്ള സഹോദരനുമാണ് ബൈജുവിനൊപ്പം വീട്ടിലുണ്ടായിരുന്നത്. തിരുവല്ല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.