Connect with us

Kannur

കോഴ്സുകൾ മാറ്റി; വീണ്ടും പഠന ബോർഡുകൾ രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല

Published

on

Share our post

കണ്ണൂർ: കോഴ്‌സുകൾ മറ്റു സർവകലാശാലകളിലേക്ക് മാറ്റിയാതറിയാതെ അവയുടെ പഠനബോർഡുകൾ വീണ്ടും രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല. ആരോഗ്യസർവകലാശാലയിലേക്കും സാങ്കേതിക സർവകലാശാലയിലേക്കും മാറ്റിയ കോഴ്‌സുകളുമായി ബന്ധപ്പെട്ട പഠനബോർഡുകളാണ് രൂപവത്കരിച്ചത്.മോഡേൺ മെഡിസിൻ, ഡന്റിസ്ട്രി, ഫാർമസി, ഹെൽത്ത് സയൻസ്, ആയുർവേദം, എൻജിനിയറിങ് വിഭാഗങ്ങളിലായി 14 പഠനബോർഡുകളാണ് നിലവിലുള്ളത്.

കേരള ആരോഗ്യ സർവകലാശാല 2010-ൽ നിലവിൽ വന്നതോടെ മറ്റ് സർവകലാശാലകൾക്ക്‌ കീഴിലുണ്ടായിരുന്ന മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകളെല്ലാം അതിന്‌ കീഴിലായി. 2014-ലാണ് സാങ്കേതികസർവകലാശാല നിലവിൽ വന്നത്. അതോടെ എൻജിനിയറിങ് കോഴ്‌സുകൾ അങ്ങോട്ടേക്കും മാറ്റി. മോഡേൺ മെഡിസിൻ വിഭാഗത്തിൽ ആറും ഹെൽത്ത് സയൻസിൽ രണ്ടും ആയുർവേദത്തിൽ മൂന്നും പഠനബോർഡുകളാണുള്ളത്. ഫാർമസി, ഡന്റിസ്ട്രി, എൻജിനിയറിങ് വിഭാഗങ്ങളിൽ ഓരോന്നും.

സപ്ലിമെന്ററി പരീക്ഷകൾ നടത്താനും തുല്യതാ സർട്ടിഫിക്കറ്റുകൾ അനുവദിക്കാനും പഠനബോർഡുകൾ ആവശ്യമുള്ളതിനാലാണ് ഇവ വീണ്ടും രൂപവത്കരിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം. മാറ്റിയ പല കോഴ്‌സുകളുടെയും സപ്ലിമെന്ററി പരീക്ഷകൾ നടത്താതായിട്ട് വർഷങ്ങളായി. സപ്ലിമെന്ററി പരീക്ഷ നടത്താനുള്ള ചുമതല പരീക്ഷാബോർഡിനുള്ളപ്പോഴാണ് ഇതിനുവേണ്ടി പഠനബോർഡ് നിലനിർത്തുന്നതെന്നത് വിചിത്രവാദമാണെന്ന ആക്ഷേപമുണ്ട്.


Share our post

Kannur

തലശേരി മാഹി ബൈപ്പാസ്‌ ; കുരുക്കില്ലാതെ കുതിക്കാം

Published

on

Share our post

കണ്ണൂർ: ദേശീയപാത വികസനത്തിൽ കേരളത്തിന്റെ നിർണായക ചുവടുവയ്‌പ്പാണ്‌ തലശേരി –- മാഹി ബൈപ്പാസ്‌. പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയും നിരന്തര ഇടപെടലുമാണ്‌ ദേശീയപാത 66ൽ മുഴപ്പിലങ്ങാടുമുതൽ അഴിയൂർവരെയുള്ള ബൈപ്പാസെന്ന സ്വപ്നം സഫലമാക്കിയത്‌.

തലശേരി, മാഹി ടൗണുകളിൽ റോഡ്‌ വികസനം അസാധ്യമായതിനാൽ 1973ലാണ്‌ ബൈപ്പാസ്‌ നിർദേശം ഉയർന്നത്‌. 1977ൽ സ്ഥലം കണ്ടെത്തി. എൺപതുകളിൽ സ്ഥലമേറ്റെടുക്കലിലേക്ക്‌ കടന്നു. 1984ലാണ്‌ അലൈൻമെന്റിന്‌ അംഗീകാരമായത്‌. സ്ഥലമെടുപ്പ്‌ പൂർത്തിയാക്കാൻ 34 വർഷം വേണ്ടിവന്നു. മുടങ്ങിയ പദ്ധതിക്ക്‌ ജീവൻവച്ചത്‌ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌.

കണ്ണൂർ, കോഴിക്കോട്‌ ജില്ലകളിലും മാഹിയിലുമായി 85.5222 ഹെക്ടർ സ്ഥലം ഏറ്റെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരിയും ചേർന്ന്‌ 2018 ഒക്ടോബർ 30നാണ്‌ ബൈപ്പാസ്‌ നിർമാണം ഉദ്‌ഘാടനം ചെയ്‌തത്‌. 2021 സെപ്‌തംബറിൽ പണി പൂർത്തിയാക്കാനായിരുന്നു കരാർ. പ്രളയത്തിൽ നിർമാണം പൂർത്തിയായ ഭാഗത്തും നാശമുണ്ടായി.

പലയിടത്തും മണ്ണൊലിച്ചുപോയി. കോവിഡ്‌ കാലത്തും പ്രവൃത്തി തടസ്സപ്പെട്ടു. ആറു വർഷത്തിനുശേഷമാണ്‌ നിർമാണം പൂർത്തിയായത്‌. 2024 മാർച്ച്‌ 11ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ് വഴി ഉദ്‌ഘാടനം ചെയ്‌തു. എൽ.ഡി.എഫ്‌ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു ദേശീയപാത 66ന്റെ വികസനവും തലശേരി– -മാഹി ബൈപ്പാസും.


Share our post
Continue Reading

Kannur

ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്ത ഭർത്താവിനെതിരേ കേസ്

Published

on

Share our post

കണ്ണൂര്‍: ഭാര്യവീട് കാറിടിച്ച് തകർത്ത ആൾക്കെതിരേ കേസെടുത്ത് പോലീസ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിൽ നടന്ന സംഭവത്തിൽ, ഇരിക്കൂറിലെ കെ.ആർ. സാജിദിന്റെ പേരിലാണ് മയ്യിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം.

ഭാര്യ സി.പി. റംസീനയും മകളും താമസിക്കുന്ന അസ്മ മൻസിലിൽ എന്ന വീട്ടിലേക്കാണ് ഇയാൾ കാർ ഇടിച്ച് കയറ്റിയത്. വീടിന് പിറകിലെ ഇരുമ്പ് ഗ്രിൽ തകർത്ത് അടുക്കളയിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

സീനയുടെ മാതാവ് സി.പി. അസ്മയെ മർദിക്കുകയും വീടിന്റെ ജനാലകളും അലമാരകളും കമ്പിപ്പാര ഉപയോഗിച്ച് തകർക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. നേരത്തെ കേസിലകപ്പെട്ട് സാജിദ് ജയിലായതോടെയാണ് റംസീന സ്വന്തം വീട്ടിലേക്ക് താമസം മാറിയത്.


Share our post
Continue Reading

Kannur

ഹയർ സെക്കൻഡറി പ്രവേശനം: ഇത്തവണ 35,700 സീറ്റുകൾ

Published

on

Share our post

കണ്ണൂർ:ജില്ലയിൽ ഈ അധ്യയന വർഷം പ്ലസ് വൺ 35,700 സീറ്റുകൾ. ഇതിൽ സർക്കാർ സ്‌കൂളുകളിൽ 19,860 സീറ്റുകളും എയ്ഡഡ് സ്കൂളുകളിൽ 13,390 സീറ്റുകളും അൺ-എയ്ഡഡ് സ്കൂളുകളിൽ 2450 സീറ്റുകളുമാണ് ഉള്ളത്.

2022-23 അധ്യയന വർഷം താത്കാലികമായി അനുവദിച്ച സീറ്റുകൾ ഇത്തവണയും ഉണ്ട്. സർക്കാർ സ്കൂളുകളിൽ 975-ഉം എയ്ഡഡിൽ 240-ഉം ആണ് അധികം അനുവദിച്ചിരുന്നത്.

2023-24 അധ്യയന വർഷത്തിൽ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിവരിൽ 36,024 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം മാർജിനൽ വർധനവും (50+15) ആവശ്യമെങ്കിൽ എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം മാർജിനൽ സീറ്റ് വർധനവും (50+5) അനുവദിച്ചിട്ടുണ്ട്.

ആശങ്ക വേണ്ടെന്നും ജില്ലയിൽ എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. ഇപ്പോൾ പകുതി പോലും കുട്ടികൾ ഏകജാലകത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും 25-ന് ശേഷം സീറ്റുകൾ കുറവെങ്കിൽ ഡയറക്ടറേറ്റിൽ നിന്ന് അധികം സീറ്റുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ അധ്യയന വർഷത്തിൽ 34,000-ത്തിൽ അധികം പ്ലസ് വൺ സീറ്റുകൾ ജില്ലക്ക് ഉണ്ടായിരുന്നു. ഇത്തവണ പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 29-നും ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് 12-നും മൂന്നാം അലോട്ട്മെന്റ് 19-നും പ്രസിദ്ധീകരിക്കും. ജൂൺ 24-നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.


Share our post
Continue Reading

Kannur15 mins ago

തലശേരി മാഹി ബൈപ്പാസ്‌ ; കുരുക്കില്ലാതെ കുതിക്കാം

Breaking News56 mins ago

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതിക്ക് തൂക്കുകയര്‍

Kerala1 hour ago

നാല് സംസ്ഥാനം ഒന്നിച്ച് കാട്ടാനകളെ എണ്ണുന്നു

Kerala1 hour ago

തായ്ലാൻഡിൽ മലയാളി വെടിയേറ്റ് മരിച്ചു

Kerala2 hours ago

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala2 hours ago

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്: വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala3 hours ago

തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി കരിപ്പൂർ ഹജ്ജ് ഹൗസ്;ചരിത്രത്തിലാദ്യം,സംസ്ഥാനത്ത് നിന്ന് 17,883പേര്‍

Kerala3 hours ago

‘മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

Kerala3 hours ago

ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മ​ല്ല, റേ​ഷ​ന്‍ ​ക​ട​ക​ളി​ല്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണം നി​ല​യ്ക്കും

Kannur3 hours ago

ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്ത ഭർത്താവിനെതിരേ കേസ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!