ബസ് ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കാടാച്ചിറ : ബസ്സിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ആനപ്പാലത്തിന് സമീപത്തെ സുനിത്ത് കുമാർ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കീഴറയിൽ വെച്ചായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന നബീൽ ബസ് കാടാച്ചിറ ഭാഗത്തേക്ക് വരികയായിരുന്ന സുനിത്തിൻ്റെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു സുനിത്ത്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും കാടാച്ചിറ എൽ.പി സ്കൂൾ 101-ാം ബൂത്തിൽ വോട്ടർമാരെ എത്തിക്കുന്നതിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു . കാടാച്ചിറ ഐൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂണിയൻ്റെ പ്രധാന ഭാരവാഹി കൂടിയാണ്. പരേതനായ ബാലൻ്റെയും കല്ല്യാണിയുടെയും മകനാണ്.
ഭാര്യ : സരിത മക്കൾ: അന്വയ, അമൽ (കടമ്പൂർ നോർത്ത് യു.പി ) സഹോദരങ്ങൾ : സുജിത, സോന, പരേതനായ സുധീഷ് കുമാർ.