ഓടി കൊണ്ടിരുന്ന ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ച് യുവാവിന്റെ തലയിലിടിച്ചു; ദാരുണാന്ത്യം

Share our post

തൃശ്ശൂർ: ഓടി കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുന്ദംകുളം സ്വദേശി ഹെബിനാണ് മരിച്ചത്.

ദേശീയ പാതയിൽ നടത്തറ സിഗ്നൽ ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.15നായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിതെറിച്ച് റോഡരികിൽ താത്കാലിക ഫാസ്റ്റ് ടാഗ് കൗണ്ടറിലുണ്ടായിരുന്ന ഹെബിന്റെ തലയിലിടിക്കുകയായിരുന്നു.

കൗണ്ടറിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നടത്തറ എ.സി.ടി.എസ്. പ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!