Connect with us

Kannur

കണ്ണൂർ മെഡിക്കല്‍ കോളേജിലെത്തുന്നവർക്ക് നോമ്പുതുറ വിഭവങ്ങളുമായി സി.എച്ച്‌.സെന്റർ വനിത വളണ്ടിയർമാർ

Published

on

Share our post

പരിയാരം: കണ്ണൂർ മെഡിക്കല്‍ കോളേജിലെത്തുന്നവർക്ക് നോമ്പുതുറ വിഭവങ്ങളുമായി സി. എച്ച്‌.സെന്റർ വനിത വളണ്ടിയർമാർ. രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും നോമ്പ് മുറിക്കാനും നോമ്പ് തുറക്കാനുമുള്ള ജ്യൂസ്, പഴങ്ങള്‍, ബിരിയാണി എന്നിവ ഉള്‍പ്പെടെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. സി എച്ച്‌.സെന്റർ പരിധിയിലെ അഞ്ച് മണ്ഡലങ്ങളിലെ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനായി നൂറിലേറെ വനിതാ ലീഗിന്റെ വളണ്ടിയർമാർ ദിനംപ്രതി പ്രവർത്തിക്കുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതല്‍ 5.45 വരെയാണ് നോമ്പുതുറ കൗണ്ടർ പ്രവർത്തിക്കുന്നത്.ദിനംപ്രതി എണ്ണൂറു പേർക്കാണ് നോമ്പുതുറ വിഭവങ്ങള്‍ സി. എച്ച്‌ സെന്റർ പ്രവർത്തകർ എത്തിക്കുന്നത്. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും രാത്രി ഭക്ഷണവും സി എച്ച്‌.സെന്റർ നല്‍കിവരുന്നുണ്ട്.


Share our post

Kannur

കായിക ക്ഷമതാ പരീക്ഷ ഡിസംബർ മൂന്ന് മുതൽ പത്ത് വരെ

Published

on

Share our post

കണ്ണൂർ: കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023), പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (എക്സ് സർവീസ്മെൻ മാത്രം-കാറ്റഗറി നമ്പർ 583/2023) എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി-പുരുഷൻ, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകൾ-കാറ്റഗറി നമ്പർ 307/2023) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിലേക്ക് അലോട്ട് ചെയ്ത പുരുഷ ഉദ്യോഗാർഥികൾക്കായുള്ള കായിക ക്ഷമതാ പരീക്ഷ ഡിസംബർ മൂന്ന് മുതൽ 10 വരെ (ശനി,ഞായർ ദിനങ്ങൾ ഒഴികെ) ആറ് ദിവസങ്ങളിലായി മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ് കോപ്ലക്സ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതൽ നടക്കും.ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് എസ്.എം.എസ് പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റിലെ നിർദ്ദേശ പ്രകാരം കായിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ: 0497 2700482.


Share our post
Continue Reading

Kannur

പറശ്ശിനിക്കടവ് ഫ്ലോട്ടിങ് റസ്റ്ററന്റ് ടെൻഡർ ചെയ്തു

Published

on

Share our post

പറശ്ശിനിക്കടവ്: തീർഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന പിൽഗ്രിം ടൂറിസം പദ്ധതിയുടെ പ്രധാന കേന്ദ്രമായ പറശ്ശിനിക്കടവിലെ ഫ്ലോട്ടിങ് റസ്റ്ററൻ്റ് തുറക്കാനുള്ള നടപടികൾക്ക് വേഗം കൂടി. സംരംഭകരെ ക്ഷണിച്ച് കൊണ്ടുള്ള ടെൻഡർ തുടങ്ങി. സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും രുചികരമായ വിഭവങ്ങൾ ആസ്വദിക്കുന്നതിനുള്ള ഫ്ലോട്ടിങ് റസ്റ്ററന്റ്‌ ആണ് പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയോട് ചേർന്ന് വരുന്നത്.ടെൻഡർ നടപടികളുമായി തളിപ്പറമ്പ് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലാണ് മുന്നോട്ടുപോകുന്നത്. ആറുകോടി ചെലവഴിച്ചാണ് പറശ്ശിനി പാലത്തിന് താഴെ ഫ്ലോട്ടിങ് റസ്റ്ററന്റ് സജ്ജമാക്കിയത്. പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഒഴിവ് സമയം ചെലവഴിക്കുന്നതിനും രുചികരമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്യുന്ന ഫ്ലോട്ടിങ് റസ്റ്ററന്റ് സഞ്ചാരികൾക്ക് നവ്യാനുഭവം ഒരുക്കുമെന്നാണ് പ്രതീക്ഷ.40 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക വിഭവങ്ങളും വിദേശ രുചികളും അടുത്തറിയാനും അവസരം ഉണ്ടാകും.


Share our post
Continue Reading

Kannur

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരണം

Published

on

Share our post

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്.ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്. ആദ്യം രണ്ട് സ്ത്രീകളെ കടിച്ചു. വസ്ത്രം കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്.സ്റ്റേഷന്റെ മുൻപിൽ പ്ലാറ്റ്ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. പോർട്ടർമാരും റെയിൽവേ ജീവനക്കാരും ചേർന്ന് വടിയും കല്ലും ഉപയോഗിച്ച് പികൂടാനുള്ള ശ്രമം നടത്തിയിരുന്നു റയിൽവേ സ്റ്റേഷൻ പരിസരത്ത് മാത്രം നൂറോളം പട്ടികളുണ്ടെന്നാണ് കണക്ക്.


Share our post
Continue Reading

Kerala15 mins ago

കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിവിഷം ലഭ്യമാക്കും

Kannur18 mins ago

കായിക ക്ഷമതാ പരീക്ഷ ഡിസംബർ മൂന്ന് മുതൽ പത്ത് വരെ

India22 mins ago

ശ്രദ്ധിക്കുക, ഡിസംബര്‍ ഒന്ന് മുതല്‍ ഒ.ടി.പി സേവനങ്ങള്‍ തടസപ്പെട്ടേക്കാം

Kannur37 mins ago

പറശ്ശിനിക്കടവ് ഫ്ലോട്ടിങ് റസ്റ്ററന്റ് ടെൻഡർ ചെയ്തു

Kannur42 mins ago

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരണം

Kerala58 mins ago

കുട്ടംപുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

Kerala16 hours ago

കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കാൻ തീരുമാനം

Kerala16 hours ago

ബി.എഡ് ഇനി നാലു വർഷം, ടി.ടി.സിയും നിലവിലെ ബി.എഡും നിർത്തും

Kerala16 hours ago

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; കാറ്ററിങ് സ്ഥാപനം പൂട്ടിച്ചു

Kerala17 hours ago

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!