പേരാവൂരിൽ നിർമാണ സാമഗ്രികൾ മോഷ്ടിച്ചയാൾ കസ്റ്റഡിയിൽ

പേരാവൂർ: തൊണ്ടിയിൽ സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിൽ നിന്നും നിർമാണ സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതിയെ പേരാവൂർ പോലീസ് പിടികൂടി. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് മനോജിനെയാണ് (59) പേരാവൂർ (പിൻസിപ്പൾ എസ്.ഐ ആർ.സി. ബിജുവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. രണ്ടു ലക്ഷം രൂപയുടെ നിർമാണ സാമഗ്രികളാണ് മനോജ് മോഷ്ടിച്ച് കേളകത്തെ ആക്രിക്കടയിൽ വിറ്റത്. പ്രതിയെ വ്യാഴാഴ്ച തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.