Connect with us

Kannur

ബ്യൂട്ടിപാർലർ- ബാർബർഷോപ്പ് ഉടമകൾക്ക് പ്രഹരം : ലൈസൻസ് പുതുക്കൽ കടമ്പ

Published

on

Share our post

കണ്ണൂർ: ലഭിക്കാത്ത സേവനത്തിന് പണമടക്കാൻ നിർബന്ധിതരായി ബ്യൂട്ടിപാർലർ ബാർബർഷോപ്പ് ഉടമകൾ. ഈ മാസം 31ന് മുൻപായി ലൈസൻസ് പുതുക്കണമെങ്കിൽ ഹരിതകർമ്മസേനയ്ക്ക് ഫീസായി 1200 രൂപയും സർവീസ് ചാർജിനത്തിൽ 50 രൂപയും അടച്ചാൽ മാത്രമേ ലൈസൻസ് നൽകാനാകുകയുള്ളുവെന്നാണ് തദ്ദേശ വകുപ്പിന്റെ അറിയിപ്പ്.

ബാർബർ ബ്യൂട്ടീഷൻ സ്ഥാപനങ്ങളിലെ മുടി അജൈവ മാലിന്യമായി കാണുന്നതിനാൽ ഹരിതകർമ്മസേനയ്ക്ക് നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ സംവിധാനമില്ല. കടയുടമകൾ സ്വന്തം നിലയിൽ മുടി എടുത്തുകൊണ്ടുപോയി സ്വന്തംസ്ഥലത്ത് സംസ്‌കരിക്കുകയാണിപ്പോൾ. കുഴിയുണ്ടാക്കി അതിൽ കുമ്മായം ചേർത്ത് ഇട്ട് മണ്ണിൽ ലയിപ്പിക്കുന്ന രീതിയാണിത്.

മാലിന്യ നീക്കത്തിന് ഹരിതകർമ്മസേനകൾ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ സംഘടനകൾ നവകേരള സദസ്സിൽ അടക്കം നിവേദനം നൽകിയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് നൽകാത്ത സേവനത്തിന് ഫീസ് ഇടാക്കുന്നത്. അപേക്ഷയ്‌ക്കൊപ്പം ഹരിതകർമ്മസേനയ്ക്ക് തുക അടച്ചതിന്റെ റസീതി ഹാജരാക്കിയാൽ മാത്രമേ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകേണ്ടതുള്ളുവെന്ന് തദ്ദേശ വകുപ്പിന്റെ സർക്കുലർ ഉണ്ടെന്നാണ് ജീവനക്കാരുടെ പ്രതികരണം.

താങ്ങാനാകില്ലെന്ന് കടയുടമകൾ

മാസാമാസം നൽകേണ്ട തുക ഒറ്റയടിക്ക് നൽകുന്നത് ചെറുകിട സംരംഭകരായ തങ്ങൾക്ക് സാധിക്കാത്ത കാര്യമാണെന്ന് ബ്യൂട്ടീഷൻമാരും ബാർബർമാരും പറയുന്നു. വൻകിടയല്ലാത്ത ഒന്നര ലക്ഷം ബ്യൂട്ടി പാർലറുകളാണ് സംസ്ഥാനത്തുള്ളത്. 1.2 ലക്ഷം തൊഴിലാളികളും 75,000 അന്യസംസ്ഥാനത്തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്.

 

ചെറുകിട ബാർബർഷോപ്പ്,​ബ്യൂട്ടി പാർലറുകളുടെ എണ്ണം 1.5 ലക്ഷം

നാട്ടുകാരായ തൊഴിലാളികൾ 1.2 ലക്ഷം

അന്യസംസ്ഥാനതൊഴിലാളികൾ 75,​000

 

സംസ്കരണചിലവ് വേറെ

ഹരിത കർമ്മ സേനയ്ക്ക് തുക നൽകിയാലും മാലിന്യം സംസ്കരിക്കാൻ ഇവർ തുക ചെലവിടണം. മുടിക്ക് പുറമെ തുണികളും ഇത്തരത്തിൽ നീക്കേണ്ടതുണ്ട്.ഇതും ഹരിത കർമ സേന നീക്കം ചെയ്യില്ല. വാടക,വൈദ്യുതി,​വെള്ളം എന്നിവയടക്കം വലിയ തുക തന്നെ ചിലവിടേണ്ടിവരുന്ന തങ്ങൾക്ക് തദ്ദേശസ്വയംഭരണവകുപ്പ് ചുമത്തുന്ന ഈ തുക നൽകാൻ സാധിക്കില്ലെന്നാണ് കേരള ബാർബർബ്യൂട്ടീഷൻ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.


Share our post

Kannur

തീവണ്ടിയിൽ ഓടിക്കയറുന്നതിനിടെ വീണവർ രക്ഷപ്പെട്ടു

Published

on

Share our post

കണ്ണൂർ: തീവണ്ടി പുറപ്പെട്ടപ്പോൾ ഓടിക്കയറാൻ ശ്രമിച്ച യാത്രക്കാരായ സ്ത്രീയും പുരുഷനും പിടിവിട്ട് വീണു.പ്ലാറ്റ്‌ഫോമിനും വണ്ടിക്കും ഇടയിൽ കുടുങ്ങുന്നതിന് മുൻപ് ഓടിക്കൂടിയ ജനങ്ങളുടെ സഹായത്താൽ രക്ഷപ്പെട്ടു. ഗാർഡിന്റെ നിർദേശത്തെ തുടർന്ന് ലോക്കോപൈലറ്റ് വണ്ടി നിർത്തിയതും തുണയായി.ബുധനാഴ്ച രാത്രി 8.45-ന് കണ്ണൂരിൽ എത്തിയ തിരുനെൽവേലി ദാദർ (22630) എക്സ്‌പ്രസിലെ യാത്രക്കാർക്കാണ് ജീവൻ തിരിച്ച് കിട്ടിയത്.ചെന്നൈയിൽ നിന്ന് ഗോവയിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു ഇവർ. യാത്രാ‌ മധ്യേ തീവണ്ടി കണ്ണൂരിൽ നിർത്തിയപ്പോൾ ലഘുഭക്ഷണം വാങ്ങാൻ ഇറങ്ങിയത് ആയിരുന്നു.ഭക്ഷണം വാങ്ങുന്നതിനിടെ വണ്ടി പുറപ്പെട്ടു. രണ്ട് പേരും ഓടിക്കയറാൻ ശ്രമിച്ചെങ്കിലും പിടിവിട്ട് വീണു. വണ്ടിക്ക് അടിയിലേക്ക് പോകും മുൻപ് ഉടൻ സമീപത്ത് ഉള്ളവരുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.ആർ.പി.എഫും റെയിൽവേ പോലീസും ഉടൻ ഇടപെട്ടു. ഇതിനിടയിൽ ഗാർഡ് സിഗ്നൽ നൽകിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് വണ്ടി നിർത്തി. ചെറിയ പരുക്ക് ഉണ്ടെങ്കിലും അവർ യാത്ര തുടർന്നു.


Share our post
Continue Reading

Kannur

കണ്ണൂർ പുഷ്പോത്സവം: വിദ്യാർഥികൾക്ക് പ്രത്യേക ഇളവ്

Published

on

Share our post

കണ്ണൂർ: കണ്ണൂർ പുഷ്പോത്സവത്തിൽ സ്കൂളുകളിൽ നിന്ന് ഗ്രൂപ്പായി എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ അറിയിച്ചു. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള വിവിധ ചെടികളുടേയും സസ്യങ്ങളുടേയും ശേഖരം  പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഇരപിടിയൻ സസ്യത്തെ  നേരിൽ കാണാനും പഠിക്കാനുമുള്ള അവസരം കൂടിയാണിത്. പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ ഒരുക്കിയ പൂന്തോട്ടമാണ് പ്രദർശനത്തിന്റെ ആകർഷണം. കേരളത്തിനകത്തും ബംഗളൂരു, പൂണെ, ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ച  പൂക്കളും ചെടിച്ചട്ടികളുമാണ്പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.കൂടാതെ വിവിധ തരം ഫല- ഔഷധവൃക്ഷ തൈകളും നഴ്സറികളിൽ ലഭ്യമാണ്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Trending

error: Content is protected !!