ക്ഷീരസംഘം-ഹരിതസംഘം അവാർഡ് പ്രഖ്യാപിച്ചു

Share our post

കണ്ണൂർ: ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണപുരം ക്ഷീര വ്യവസായ സഹകരണ സംഘം, തലശ്ശേരി ക്ഷീര വ്യവസായ സഹകരണ സംഘം, പിണറായി ക്ഷീരോൽപാദക സഹകരണ സംഘം എന്നീ സംഘങ്ങൾക്കാണ് അവാർഡ്. ഫെബ്രുവരി ആറിന് കണ്ണൂർ ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ചെറുതാഴത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

 ഫെബ്രുവരി അഞ്ചിന് പിലാത്തറയിലെ ചെറുതാഴം സർവ്വീസ് സഹകരണ ബാങ്ക് അഗ്രി മാർട്ടിൽ നടക്കുന്ന ക്ഷീര സഹകാരി സംഗമത്തിൽ എ പ്ലസ്, എ ഗ്രേഡുകൾ ലഭിച്ച ഹരിത സംഘങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ജില്ലയിലെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളെ ഹരിതവും ശുചിത്വവുമുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്നത് ലക്ഷ്യമിട്ട ക്യാമ്പയിന്റെ ആദ്യഘട്ടമായ ക്ഷീരസംഘം-ഹരിതസംഘം ക്യാമ്പയിൻ സർവ്വെ പൂർത്തിയായി. 2023 നവംബർ 26നാണ് സർവ്വെ തുടങ്ങിയത്. ക്ഷീര വികസന വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സർവെ നടത്തിയത്. 

ക്ഷീര സഹകരണ സംഘങ്ങൾ ശുചിത്വവും ഹരിതവുമായ സ്ഥാപനങ്ങളായി മാറ്റുന്നതിനുള്ള വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ നേരത്തേ ക്ഷീര സംഘങ്ങൾക്ക് നല്കിയിരുന്നു.

പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം, ക്ഷീര സ്ഥാപന ശുചിത്വം, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് മാർഗ്ഗ നിർദ്ദേശങ്ങൾ നല്കിയിരുന്നത്. നേരിട്ടുള്ള പരിശോധനയിൽ ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ സംഘങ്ങൾക്ക് എ പ്ലസ് ,എ, ബി,എന്നീ ഗ്രേഡുകളാണ് നൽകിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!