Connect with us

Kerala

ജനുവരി ഒന്ന് മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ കെ-സ്മാര്‍ട്ട്

Published

on

Share our post

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ജനുവരി ഒന്ന് മുതല്‍ കെ-സ്മാര്‍ട്ട് എന്ന പേരില്‍ സംയോജിത സോഫ്റ്റ്‌വെയർ സംവിധാനം നിലവില്‍വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലുമാണ് ആദ്യം ആരംഭിക്കുക. ഏപ്രില്‍ ഒന്ന് മുതല്‍ ഗ്രാമപഞ്ചായത്തുകളിലും ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പൊതുസേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭിക്കുന്ന സംവിധാനം രാജ്യത്താദ്യമാണ്.

തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാര്‍ക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും. ചട്ടപ്രകാരം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിട പെര്‍മിറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാവും. ജനന-മരണ രജിസ്ട്രേഷന്‍, രജിസ്ട്രേഷന്‍ തിരുത്തല്‍ എന്നിവ ഓണ്‍ലൈനായി ചെയ്യാം. സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയിലായും വാട്സാപ്പിലൂടെയും ലഭ്യമാവും.

രാജ്യത്ത് ആദ്യമായി എവിടെനിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന്‍ സാധ്യമാവും. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച്‌ ലൈസന്‍സ് ഓണ്‍ലൈനായി സ്വന്തമാക്കി സംരംഭകര്‍ക്ക് വ്യാപാര-വ്യവസായ സ്ഥാപനം ആരംഭിക്കാം. കെട്ടിട നമ്പറിനും കെട്ടിട നികുതി അടയ്ക്കുന്നതിനും പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച്‌ പരിഹരിച്ച്‌ യഥാസമയം പരാതിക്കാരനെ അറിയിക്കുന്നതിനും സംവിധാനമുണ്ട്.

തദ്ദേശ ഭരണ സംവിധാനം നിരീക്ഷിക്കുന്നതിനും അപേക്ഷ തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്ഥാപനതലത്തിലും അതാത് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഡാഷ് ബോര്‍ഡ് ക്രമീകരിച്ചു. ഓ‍ഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കപ്പെടും. ഈ സൗകര്യങ്ങളെല്ലാം ലഭ്യമാകുന്ന കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇനി ഓഫീസ് കയറിയിറങ്ങാതെ എല്ലാ സേവനവും സ്മാര്‍ട്ട് ഫോണ്‍ മുഖേന നേടാനാവും.


Share our post

Kerala

സംസ്ഥാനത്ത് ഒ.ബി.സി പട്ടിക പുതുക്കി; മൂന്ന് സമുദായങ്ങളെ കൂടി ഉൾപ്പെടുത്തി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒ.ബി.സി പട്ടിക പുതുക്കി സർക്കാർ. മൂന്ന് സമുദായങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. കല്ലർ, ഇശനാട്ട് കല്ലർ ഉൾപ്പെടെയുളള കല്ലൻ സമുദായത്തേയും മറ്റ് പിന്നോക്ക വിഭാ​ഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് പരിഷ്കാരം. ഇനം നമ്പർ 29 ബി ആയാണ് ഈ സമുദായങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്. മന്ത്രിസഭ യോ​ഗത്തിലാണ് ഒ.ബി.സി പട്ടിക പുതുക്കിക്കൊണ്ടുളള തീരുമാനം വന്നത്.

കൂടാതെ 2018 ലെ പ്രളയത്തിൽ കണ്ണൂർ പായം പഞ്ചായത്തിൽ വീട് പൂർണമായും നഷ്‌ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിനായി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പായം ​ഗ്രാമപഞ്ചായത്തിൽ 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിർമാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് അനുവദിക്കും. 2015-2019 വർഷങ്ങളിലെ സ്പോർട്സ് ക്വോട്ട നിയമനത്തിനുളള സെലക്ട് ലിസ്റ്റിൽ നിന്നും 249 കായിക താരങ്ങൾക്ക് നിയമനം നൽകാനും തീരുമാനമായി. ഇവരെ വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിൽ നിയമിക്കും.

2018 ലെ ഏഷ്യൻ ​ഗെയിംസിൽ മെഡൽ നേടിയ അഞ്ച് പേർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർ​ഗനൈസറായി നിയമനം നൽകിയിരുന്നു. അതുകൊണ്ട് തന്നെ 2020 മുതൽ 2024 വരെയുളള 250 ഒഴിവുകളിലേക്ക് വി‍ജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ അഞ്ച് ഒഴിവുകൾ കുറയ്ക്കാനും മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി.


Share our post
Continue Reading

Kerala

നാല് പേരുടെ ഭർത്താവ്; അഞ്ചാം വിവാഹത്തിനൊരുങ്ങിയ 31കാരൻ പിടിയിൽ

Published

on

Share our post

വർക്കല: നാലു ഭാര്യമാ‍‍ർ, വീണ്ടുമൊരു യുവതിയുമായി ബന്ധം തുടങ്ങുന്നത് അറിഞ്ഞതോടെ വിവാഹത്തട്ടിപ്പുകാരൻ പിടിയിലായി. ചെറുന്നിയൂർ താന്നിമൂട് ഗുരുമന്ദിരത്തിന് സമീപം ലക്ഷം വീട്ടിൽ നിതീഷ് ബാബു (31) വിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഒരേസമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂർ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമായതും സംഭവം പുറംലോകം അറിയുന്നതും.

സംഭവത്തെ കുറിച്ച് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വിവാഹ തട്ടിപ്പിൽ നിരവധി യുവതികൾ സമാനമായി ഇരയായിട്ടുണ്ടെന്നും ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല എന്നുള്ള വസ്തുതയും പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതോടെ തട്ടിപ്പിനിരയായ യുവതികൾ പൊലീസ് സ്റ്റേഷനിലെത്തി പണവും സ്വർണവും നഷ്ടപ്പെട്ട വിവരം പൊലീസിനെ അറിയിച്ചു.

20 പവനോളം സ്വർണ്ണാഭരണങ്ങളും എട്ടു ലക്ഷം രൂപയും പ്രതി കബളിപ്പിച്ചു കൈക്കലാക്കിയെന്ന് യുവതികൾ നൽകിയ പരാതിയിൽ പറയുന്നു. രണ്ട് യുവതികളുടെ പരാതിയിലാണ് ഇപ്പോൾ വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയ്ക്കെതിരെ വിശ്വാസവഞ്ചന, ബലാൽസംഗം, ഗാർഹിക പീഡനം തുടങ്ങി നിരവധി ക്രിമിനൽ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.


Share our post
Continue Reading

Kerala

വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനും കെ.കെ ഗോപിനാഥനും അറസ്റ്റിൽ

Published

on

Share our post

കൽപ്പറ്റ: കോൺഗ്രസ്‌ നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡിസിസി വയനാട് ട്രഷറർ എൻ എം .വിജയനും മകൻ ജിജേഷും ജീവനൊടുക്കിയസംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചനും മുൻ കോൺഗ്രസ്‌ നേതാവ്‌ കെ കെ ഗോപിനാഥനും അറസ്റ്റിൽ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ ജാമ്യത്തിൽ വിട്ടു.ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ഇവരുടെ വീടുകളിലും ഓഫീസുകളിലുമടക്കം പരിശോധന നടത്തുകയും അനുബന്ധ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എൻഎം വിജയൻറെ ആത്മഹത്യ കുറിപ്പിൽ ഇരുവരുടെയും പേരുണ്ടായിരുന്നു. കൽപ്പറ്റയിലെ ഡിസിസി ഓഫീസും കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ഓഫീസ് രേഖകളും കണക്കും മിനുട്സും ഉൾപ്പെടെയുള്ളവ പരിശോധിച്ചു. ബത്തേരിയിൽ നിന്ന് എൻഡി അപ്പച്ചനെയും കൊണ്ട് എത്തിയായിരുന്നു പരിശോധന. ചോദ്യം ചെയ്യലിൽ എൻഎം വിജയൻറെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങളാണ് അപ്പച്ചനോട് പൊലീസ് ചോദിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും വ്യാഴം മുതൽ മൂന്നുദിനം കസ്‌റ്റഡിയിൽ പോകണം. രാവിലെ 10 മുതൽ അഞ്ചുവരെ സമയബന്ധിത കസ്‌റ്റഡിയിൽ പൊലീസ്‌ എംഎൽഎയെ ചോദ്യം ചെയ്യും. മൂന്ന്‌ ദിവസം ചോദ്യം ചെയ്യലിന്‌ അന്വേഷകസംഘത്തിന്‌ മുമ്പിൽ ഹാജരാകണമെന്ന കർശന ഉപാധിയോടെയാണ്‌ കേസിൽ എംഎൽഎക്ക്‌ കോടതി മുൻകൂർ ജാമ്യം നൽകിയത്‌. ആത്മഹത്യാപ്രേരണാക്കേസിൽ പ്രതിയായ എംഎൽഎ ദിവസങ്ങളോളം ഒളിവിലായിരുന്നു.പദവി രാജിവയ്‌ക്കാതെയും കോൺഗ്രസ്‌ നടപടിയെടുക്കാതെയുമാണ്‌ എൻ ഡി അപ്പച്ചൻ ചോദ്യംചെയ്യലിന്‌ വിധേയമാകുന്നത്‌. രാഷ്‌ട്രീയ ധാർമികത തരിമ്പില്ലെന്ന്‌ ഡിസിസി പ്രസിഡന്റും പാർടിയും അടിവരയിടുകയാണ്‌. ആത്മഹത്യാ പ്രേരണാക്കേസിൽ എംഎൽഎ ഒന്നും ഡിസിസി പ്രസിഡന്റ്‌ രണ്ടും പ്രതികളായതോടെ ജില്ലയിൽ കോൺഗ്രസിന്റെ മുഖച്ഛായ പൂർണമായും നഷ്ടപ്പെട്ടു.

പാർടിയിൽ പ്രവർത്തകർക്കും ജനങ്ങൾക്കുമുള്ള വിശ്വാസം തകർന്നു. പ്രതിരോധമൊന്നുമില്ലാതെ നേതൃത്വം പ്രതിസന്ധിയുടെ പടുകുഴിയിലായി. ഒരു രാഷ്‌ട്രീയ പാർടിയുടെ ജില്ലാ പ്രസിഡന്റും എംഎൽഎയും ആത്മഹത്യാ പ്രേരണാക്കേസിൽ പ്രതികളാകുന്നത്‌ ജില്ലയിൽ ആദ്യമാണ്‌. ഇരുവരും രാജിവച്ചൊഴിയണമെന്ന കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം മാനിക്കാതെ പദവികളിൽ കടിച്ചുതൂങ്ങുകയാണ്‌. വർഷങ്ങളായി കോൺഗ്രസ്‌ ജില്ലയിൽ നടത്തുന്ന നിയമനക്കോഴയുടെ ഇരകളായാണ്‌ മുതിർന്ന നേതാവ്‌ എൻ എം വിജയനും മകനും ജീവനൊടുക്കേണ്ടിവന്നത്‌. വളർത്തി വലുതാക്കിയ മകന്റെ വായിലേക്ക്‌ വിഷം ഒഴിച്ചുകൊടുത്ത്‌ എൻ എം വിജയന്‌ ജീവനൊടുക്കേണ്ടിവന്ന ദുരവസ്ഥയ്‌ക്ക്‌ കാരണക്കാരായവർക്ക്‌ കടുത്തശിക്ഷ നൽകണമെന്നതാണ്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം.


Share our post
Continue Reading

Trending

error: Content is protected !!