വായന്നൂർ ഗവ: എൽ.പി സ്‌കൂളിൽ ഇംഗ്ലീഷ് മാസിക ശില്പശാല
പേരാവൂർ: വായന്നൂർ ഗവ: എൽ.പി സ്‌കൂളിൽ ഇംഗ്ലീഷ് മാസികാ നിർമാണ ശില്പശാല നടത്തി. സ്‌കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണ് ഷീറ്റ് എന്ന പേരിൽ ശില്പശാല നടത്തിയത്. പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ, കെ.പി. ശ്രീലേഖ , പി.കെ. ഷീബ, ടി. ദിപിൻ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ് കൈയെഴുത്ത് മാസിക പി.ടി.എ പ്രസിഡന്റ് എം.പി. ആതിര പ്രകാശനം ചെയ്തു.
