മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; പിന്നില്‍ സി.പി.എം- നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: മിശ്ര വിവാഹത്തിനെതിനെതിരെ പരാമര്‍ശവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ് ഇതിന് പിന്നിലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ നാസര്‍ ഫൈസി പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സാരഥീസംഗമം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാലേ മതേതരത്വമാവൂ എന്നാണ് ചിലര്‍ കരുതുന്നതെന്നും മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.