Connect with us

Kannur

ക​ണ്ണൂ​രി​ൽ 70 അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളും കു​രു​ക്കി​ലേ​ക്ക്

Published

on

Share our post

ക​​ണ്ണൂ​​ർ: ഡോ. ​​ഗോ​​പി​​നാ​​ഥ് ര​​വീ​​ന്ദ്ര​​ൻ വി.​​സി​​യാ​​യി പു​​ന​​ർ​​ നി​​യ​​മ​​നം നേ​​ടി​​യ കാ​​ല​​യ​​ള​​വി​​ൽ ന​​ട​​ന്ന അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ങ്ങ​​ളും നി​​യ​​മ​​ക്കു​​രു​​ക്കി​​ലേ​​ക്ക്. വി.​​സി​​യാ​​യു​​ള്ള പു​​ന​​ർ​​നി​​യ​​മ​​നം സു​​പ്രീം​​കോ​​ട​​തി റ​​ദ്ദാ​​ക്കി​​യ സ്ഥി​​തി​​ക്ക് നി​​യ​​മ​​ന​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കി​​ല്ലെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​നാ​​ണ് നീ​​ക്കം.

നി​​യ​​മ​​ന​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്ന് അ​​ക്കാ​​ദ​​മി​​ക് കൗ​​ൺ​​സി​​ൽ അം​​ഗം ഡോ. ​​ഷി​​നോ പി. ​​ജോ​​സ് പ​​റ​​ഞ്ഞു. വി.​​സി​​യാ​​യി പു​​ന​​ർ​​നി​​യ​​മ​​നം നേ​​ടി​​യ​​ശേ​​ഷം ക​​ണ്ണൂ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ വി​​വി​​ധ പ​​ഠ​​ന വ​​കു​​പ്പു​​ക​​ളി​​ലാ​​യി അ​​സി. പ്ര​​ഫ​​സ​​ർ മു​​ത​​ൽ പ്ര​​ഫ​​സ​​ർ വ​​രെ​​യാ​​യി 70 നി​​യ​​മ​​ന​​ങ്ങ​​ളാ​​ണ് ന​​ട​​ന്ന​​ത്.

ഇ​​തി​​ൽ പ​​ല നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രെ ക്ര​​മ​​ക്കേ​​ട് ആ​​രോ​​പ​​ണം അ​​ത​​ത് വേ​​ള​​യി​​ൽ​​ത​​ന്നെ ഉ​​യ​​ർ​​ന്നു​​വ​​ന്നി​​രു​​ന്നു. ചി​​ല​​ത് കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​മാ​​ണ്. ര​​ജി​​സ്ട്രാ​​ർ, പ​​രീ​​ക്ഷ ക​​ൺ​​ട്രോ​​ള​​ർ എ​​ന്നീ സ്റ്റാ​​റ്റ്യൂ​​ട്ട​​റി ത​​സ്തി​​ക​​ക​​ളി​​ലെ നി​​യ​​മ​​നം ന​​ട​​ന്ന​​തും വി.​​സി​​യു​​ടെ പു​​ന​​ർ​​നി​​യ​​മ​​ന സ​​മ​​യ​​ത്തു​​ത​​ന്നെ​​യാ​​ണ്. സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ വി.​​സി​​യു​​ടെ പ്ര​​ത്യേ​​ക താ​​ൽ​​പ​​ര്യ​​പ്ര​​കാ​​ര​​മാ​​ണ് നി​​ല​​വി​​ലെ ര​​ജി​​സ്ട്രാ​​ർ ഡോ. ​​ജോ​​ബി കെ. ​​ജോ​​സി​​ന് നേ​​ര​​ത്തേ പ്ര​​ഫ​​സ​​റാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കി​​യ​​തെ​​ന്ന ആ​​രോ​​പ​​ണ​​വും ശ​​ക്ത​​മാ​​ണ്.

സ്ഥാ​​ന​​ക്ക​​യ​​റ്റ​​ത്തി​​ന് മ​​തി​​യാ​​യ യോ​​ഗ്യ​​ത​​ക​​ൾ ഇ​​ല്ലെ​​ന്നാ​​ണ് എ.​​പി.​​ഐ സ്കോ​​ർ സ​​മി​​തി ആ​​ദ്യം വി.​​സി​​ക്ക് ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ട്. വി.​​സി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം സ​​മി​​തി വീ​​ണ്ടും യോ​​ഗം ചേ​​ർ​​ന്നെ​​ങ്കി​​ലും പ​​ഴ​​യ നി​​ല​​പാ​​ട് ത​​ന്നെ ആ​​വ​​ർ​​ത്തി​​ച്ചു. ഇ​​രു റി​​പ്പോ​​ർ​​ട്ടും അ​​നു​​കൂ​​ല​​മ​​ല്ലെ​​ന്ന് ക​​ണ്ട​​തോ​​ടെ മു​​ൻ വി.​​സി സി​​ൻ​​ഡി​​ക്കേ​​റ്റ് സ​​മി​​തി​​ക്ക് രൂ​​പം ന​​ൽ​​കി. സ​​മി​​തി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം രൂ​​പ​​വ​​ത്ക​​രി​​ച്ച മ​​റ്റൊ​​രു സ​​മി​​തി​​യാ​​ണ് പ്ര​​ഫ​​സ​​ർ സ്ഥാ​​ന​​ക്ക​​യ​​റ്റ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യ​​ത്.

യു.​​ജി.​​സി ച​​ട്ട​​ത്തി​​നു വി​​രു​​ദ്ധ​​മാ​​ണ് സ്ഥാ​​ന​​ക്ക​​യ​​റ്റ​​മെ​​ന്ന് സ​​യ​​ൻ​​സ് ഡീ​​ൻ ന​​ൽ​​കി​​യ വി​​യോ​​ജ​​ന​​ക്കു​​റി​​പ്പും പു​​റ​​ത്താ​​യ​​തോ​​ടെ സ്ഥാ​​ന​​ക്ക​​യ​​റ്റ​​ത്തി​​ൽ വി.​​സി​​യു​​ടെ അ​​മി​​താ​​വേ​​ശം പ്ര​​ക​​ട​​മാ​​യി. അ​​ടു​​ത്തി​​ടെ ന​​ട​​ന്ന ഫി​​സി​​ക്സ് അ​​സി. പ്ര​​ഫ​​സ​​ർ നി​​യ​​മ​​ന​​ത്തി​​ലും ക്ര​​മ​​ക്കേ​​ട് ആ​​രോ​​പ​​ണ​​മു​​ണ്ട്. മു​​സ്‍ലിം സം​​വ​​ര​​ണ ഒ​​ഴി​​വി​​ൽ ന​​ട​​ത്തി​​യ റാ​​ങ്ക്‍ലി​​സ്റ്റി​​​ലാ​​ണ് ക്ര​​മ​​ക്കേ​​ട്. മെ​​റി​​റ്റ് വി​​ഭാ​​ഗം റാ​​ങ്ക്‍ലി​​സ്റ്റി​​ൽ മു​​ൻ​​നി​​ര​​യി​​ലെ​​ത്തി​​യ മു​​സ്‍ലിം ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ സം​​വ​​ര​​ണ പ​​ട്ടി​​ക​​യി​​ൽ പി​​ന്നാ​​ക്കം പോ​​യ​​താ​​ണ് വി​​വാ​​ദ​​മാ​​യ​​ത്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​യും ചാ​​ൻ​​സ​​ല​​ർ​​ക്കു മു​​ന്നി​​ലു​​ണ്ട്.


Share our post

Kannur

ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അ​ശ്വ​മേ​ധം 6.0

Published

on

Share our post

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ 26 കു​ഷ്ഠ രോ​ഗ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഏ​ഴ് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ്ജ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കു​ഷ്ഠ രോ​ഗ നി​ർ​ണ​യ ഭ​വ​ന സ​ന്ദ​ർ​ശ​ന കാ​മ്പ​യി​ൻ ആ​ശ്വ​മേ​ധം 6.0 ജ​നു​വ​രി 30 മു​ത​ൽ ഫെ​ബ്രു​വ​രി 12 വ​രെ ജി​ല്ല​യി​ൽ ന​ട​ക്കും.കാ​മ്പ​യി​നി​ന്റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി യോ​ഗം ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ർ കാ​ർ​ത്തി​ക് പ​ണി​ഗ്രാ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

പ​രി​ശീ​ല​നം ല​ഭി​ച്ച വ​ള​ന്റി​യ​ർ​മാ​ർ കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ വീ​ടു​ക​ളി​ലെ​ത്തും. കു​ഷ്ഠ രോ​ഗ ബോ​ധ​വ​ത്ക​ര​ണം, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന, രോ​ഗ ബാ​ധി​ത​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന, ചി​കി​ത്സ എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. ര​ണ്ട് വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ പേ​രി​ലും ത്വ​ക് പ​രി​ശോ​ധ​ന ന​ട​ത്തും.ജി​ല്ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി​യൂ​ഷ്‌ എം. ​ന​മ്പൂ​തി​രി​പ്പാ​ട്, ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​കെ.​ടി. രേ​ഖ, ഡോ. ​കെ.​സി. സ​ച്ചി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Kannur

കഫെ കുടുംബശ്രീ ഭക്ഷ്യ മേള ഫെബ്രുവരി രണ്ട് മുതല്‍ പയ്യാമ്പലത്ത്

Published

on

Share our post

കുടുംബശ്രീ ജില്ലാമിഷന്റെയും കണ്ണൂര്‍ നഗര സഭയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി രണ്ട് മുതല്‍ ഒന്‍പത് വരെ കഫേ കുടുംബശ്രീ ഭക്ഷ്യമേള പയ്യാമ്പലം ബീച്ചില്‍ നടക്കും. ജില്ലയിലെ മുപ്പത് കുടുംബശ്രീ സംരംഭകരാണ് ഭക്ഷ്യ മേളക്കായി ഒരുങ്ങുന്നത്. കേരള ചിക്കന്റെ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളും മേളയില്‍ പ്രവര്‍ത്തിക്കും. ഇതാദ്യമായ് പയ്യാമ്പലം വേദിയൊരുക്കുന്ന ഭക്ഷ്യ മേളയില്‍ കുടുംബശ്രീയുടെ വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ലൈവ് ഫുഡ് സ്റ്റാളുകളും ചെറുധാന്യ വിഭവങ്ങളുടെ പ്രത്യേക സ്റ്റാളും പ്രവര്‍ത്തിക്കും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ട്രേഡ് ഫെയറും ഉണ്ടാകും. ഫെബ്രുവരി രണ്ടിന് കുടുംബശ്രീ ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥി സംഗമം നടക്കും. കണ്ണൂര്‍ നഗരസഭ ഹാളില്‍ നടന്ന സംഘാടക സമിതി യോഗം മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി ജ്യോതിലക്ഷ്മി എന്നിവര്‍ സംസാരിച്ചു.


Share our post
Continue Reading

Kannur

കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

തളിപ്പറമ്പ്‌:കെൽട്രോൺ തളിപ്പറമ്പ്‌ നോളജ്‌ സെന്ററിൽ വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്‌ ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്‌ ടെക്‌നിക്‌സ്‌, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്‌ഡ്‌ ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത്‌ സ്‌പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. താൽപര്യമുള്ളവർ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്‌സ്റ്റാന്റ്‌ കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ്‌ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0460-2205474 / 0460- 2954252.


Share our post
Continue Reading

Trending

error: Content is protected !!