സ്‌കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം

Share our post

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023-24 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബർ 30വരെ നീട്ടി.

നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ മതിയായ രേഖകൾ സഹിതം ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസിലും യൂണിയൻ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0497 2705182.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!