Connect with us

Kannur

ഡി.ടി.പി.സിയുടെ തെയ്യം കലണ്ടര്‍; വിവരങ്ങള്‍ നല്‍കാം

Published

on

Share our post

കണ്ണൂര്‍:ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിട്ടുള്ള തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം. തെയ്യം നടക്കുന്ന തീയതി, തെയ്യങ്ങളുടെ വിവരങ്ങള്‍, കാവിന്റെ പേര്, താലൂക്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെയ്യം കലണ്ടര്‍ സജ്ജീകരിച്ചത്. വിവരങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ 0497 2960336, 9447524545 എന്ന നമ്പറുകളിലോ നല്‍കാം. ഡി.ടി.പി.സിയുടെ വെബ്സൈറ്റില്‍ തെയ്യം കലണ്ടര്‍ ലഭ്യമാകും. https://www.dtpckannur.com/theyyam-calendar.


Share our post

Kannur

കല്യാണദിവസം വധുവിന്റെ സ്വർണം കാണാതായ വീട്ടിൽ ഇന്ന് രാവിലെ പ്ലാസ്റ്റിക് കവർ, 30 പവൻ ആഭരണവും തിരിച്ചുകിട്ടി

Published

on

Share our post

കണ്ണൂർ: പയ്യന്നൂരിൽ കല്യാണവീട്ടിൽനിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ കൊണ്ടുവെച്ചതെന്നാണ് സംശയം. കവർന്ന മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങൾ മോഷണം പോയത്. കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.


Share our post
Continue Reading

Kannur

കണ്ണൂരിൽ എൽ.ഡി.എഫ് റാലി ഒൻപതിന്; അരലക്ഷം പേരെത്തും

Published

on

Share our post

കണ്ണൂർ : രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി വെള്ളിയാഴ്ച. വൈകിട്ട് നാലിന് കലക്ടറേറ്റ് മൈതാനിയിൽ അരലക്ഷം പേർ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയെ അടിമുടി മാറ്റിയ ഒൻപത് വർഷമാണ് പൂർത്തിയാകുന്നത്. പശ്ചാത്തല സൗകര്യ വികസനമെന്നതിനപ്പുറത്തേക്ക് കണ്ണൂരിന്റെ സാധ്യതകളെ അടയാളപ്പെടുത്തിയ കാലമാണിത്. പുതിയ കാലത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയുള്ള പദ്ധതികൾക്കൊപ്പം ജനങ്ങളുടെ അടിയന്തരാവശ്യങ്ങളും പരിഗണിച്ചുള്ള മാസ്റ്റർ പ്ലാനൊരുക്കാൻ സർക്കാറിന് കഴിഞ്ഞു.ജില്ലയുടെ മുഖച്ചായതന്നെ മാറ്റിയെഴുതിയ ഒമ്പത് വർഷമാണ് പിന്നിട്ട് പോയതെന്ന് എൻ.ചന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപി സന്തോഷ് കുമാർ,പി എസ് ജോസഫ്,കെ സുരേശൻ, ബാബുരാജ് ഉളിക്കൽ, എം ഉണ്ണികൃഷ്ണൻ, സി.വി.എം വിജയൻ, ഇക്ബാൽ പോപ്പുലർ,കെ.പി അനിൽകുമാർ, ഷാജി ജോസഫ്, എസ്.എം.കെ മുഹമ്മദലി എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Kannur

പാനൂരിൽ വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ്  ഇലക്ട്രീഷ്യന് ദാരുണാന്ത്യം

Published

on

Share our post

പാനൂർ: വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ്  ഇലക്ട്രീഷ്യന് ദാരുണാന്ത്യം. ചമ്പാട് അരയാക്കൂൽ  തോട്ടുമ്മലിലാണ്  സംഭവം.   എലാങ്കോട്  പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് (29)മരിച്ചത്. ഏണി ഉപയോഗിച്ച് മുകളിൽ കയറി ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ്.  വീഴ്ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തലശ്ശേരി  ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബ്ദുൽ റഹ്മാൻ്റെയും സുലൈഖയുടെയും മകനാണ്. റസ്നയാണ് ഭാര്യ’ റിഫ മകളാണ്.
സഫ്വാൻ സഹോദരനാണ്.


Share our post
Continue Reading

Trending

error: Content is protected !!