ഐ.സി.ടി. അക്കാദമി ഓഫ് കേരളയില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

Share our post

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേർന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡേറ്റാ അനലിറ്റിക്സ് വിത്ത് എക്സൽ, ആമസോൺ ക്ലൗഡ് ഫണ്ടമെന്റൽസ് (എ.ഡബ്ല്യു.എസ്.), ഫ്രണ്ട്-എൻഡ്‌ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് വിത്ത് റിയാക്റ്റ്, ജാവ പ്രോഗ്രാമിങ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

യോഗ്യരായ വിദ്യാർഥികൾക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ 70 ശതമാനം സ്കോളർഷിപ്പ് ലഭിക്കും. ഇത് ലഭിക്കാത്ത, യോഗ്യരായ മറ്റു വിദ്യാർഥികൾക്ക് 40 ശതമാനം സ്കോളർഷിപ്പ് ഐ.സി.ടി. അക്കാദമിയും നൽകും. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ആറ് ആഴ്ചയാണ് കോഴ്‌സിന്റെ കാലാവധി.

കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽനൈപുണ്യപരിശീലനം നൽകും. നവംബർ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 7594051437 , 4712700811, info@ictkerala.org, ictkerala.org


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!