Connect with us

Social

ഒക്ടോബറിന് ശേഷം ഈ ഫോണുകളില്‍ വാട്‌സാപ്പ് കിട്ടില്ല- നിങ്ങളുടെ ഫോണ്‍ ഇക്കൂട്ടത്തിലുണ്ടോ ?

Published

on

Share our post

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് നിശ്ചിത ഇടവേളകളില്‍ ചില പഴയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളെ സേവന നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ഇത്തവണയും വാട്‌സാപ്പ് സേവനം അവസാനിപ്പിക്കുന്ന ഫോണുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. പുതിയ ഒഎസ് വേര്‍ഷനുകള്‍ക്ക് പുതിയ ഫീച്ചറുകള്‍ എത്തിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കാനാണ് നീക്കം.

ആന്‍ഡ്രോയിഡ് 4.1 ലും അതിന് മുമ്പുള്ള പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സാപ്പ് ലഭിക്കില്ല. ചില ഐഫോണ്‍ മോഡലുകളും ഇക്കൂട്ടത്തിലുണ്ട്.

Samsung Galaxy S2
Nexus 7
iPhone 5
iPhone 5c
Archos 53 Platinum
Grand S Flex ZTE
Grand X Quad V987 ZTE
HTC Desire 500
Huawei Ascend D
Huawei Ascend D1
HTC One
Sony Xperia Z
LG Optimus G Pro
Samsung Galaxy Nexus
HTC Sensation
Motorola Droid Razr
Sony Xperia S2
Motorola Xoom
Samsung Galaxy Tab 10.1
Asus Eee Pad Transformer
Acer Iconia Tab A5003
Samsung Galaxy S
HTC Desire HD
LG Optimus 2X
Sony Ericsson Xperia Arc3

സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള അറിയിപ്പ് ഈ ഫോണ്‍ ഉടമകള്‍ക്കെല്ലാം വാട്‌സാപ്പ് നല്‍കും. എങ്കിലും പഴയ ഫോണുകളായതിനാല്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവായിരിക്കാനാണ് സാധ്യത. എന്തായാലും, ഒക്ടോബര്‍ 24 ന് ശേഷം ഈ ഫോണുകളില്‍ സേവനം നല്‍കുന്നത് വാട്‌സാപ്പ് അവസാനിപ്പിക്കും.

പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആന്‍ഡ്രോയിഡ് ഒഎസ് ഏതാണെന്ന് പരിശോധിക്കുക. ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ അതിന് പഴയ പതിപ്പ് ആണെങ്കില്‍ ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുക. വാട്‌സാപ്പ് ലഭിക്കില്ല എന്നത് മാത്രമല്ല സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കാത്ത പഴയ ഓഎസ് പതിപ്പുകള്‍ സുരക്ഷിതമല്ല.


Share our post

Social

വാട്ട്സാപ്പിൽ കിടിലൻ അപ്ഡേറ്റ്, ഇനി ടൈപ്പ് ചെയ്ത് പാതിവഴിയിലായ മെസേജുകൾ നഷ്ടപ്പെടില്ല

Published

on

Share our post

സമീപ വർഷങ്ങളിൽ, ആളുകൾ ആശയവിനിമയം നടത്തുന്ന രീതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാട്ട്‌സ്ആപ്പ് നിരവധി അപ്‌ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്. ഡിസപ്പിയറിങ് മെസേജ്, മൾട്ടി-ഡിവൈസ് സപ്പോർട്ട് എന്നിവ അതിൽ ചിലതുമാത്രം. അതിലേക്കിതാ ഒന്നുകൂടി. മെസേജ് ഡ്രാഫ്റ്റ്സ്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങൾ നഷ്ടപ്പെടില്ല എന്നതാണ് ഈ പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത. യൂസർ എക്സ്പീരിയൻസും ആശയവിനിമയത്തിലെ കാര്യക്ഷമതയും ഉറപ്പുവരുത്തുക എന്നതാണ് പുത്തൻ അപ്ഡേറ്റിലൂടെ വാട്ട്സാപ്പ് ഉദ്ദേശിച്ചിരിക്കുന്നത്.

പകുതി ടൈപ്പ് ചെയ്ത സന്ദേശങ്ങൾ സംരക്ഷിക്കുന്നതിനും പിന്നീടവ കണ്ടെത്തുന്നതിനുമുള്ള സൗകര്യമാണ് വാട്ട്സാപ്പ് ഉപയോക്താക്കൾക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ചാറ്റിൽ ഒരിക്കൽ ടൈപ്പ് ചെയ്ത് പകുതിയാക്കിയ സന്ദേശം പിന്നീട് ഒരവസരത്തിൽ പൂർത്തിയാക്കാൻ പുതിയ അപ്ഡേറ്റ് വഴി ഉപയോക്താവിന് സാധിക്കും. അതും വളരെ എളുപ്പത്തിൽ. അപൂർണമായ സന്ദേശം ഡ്രാഫ്റ്റ് എന്ന ലേബലിൽ ചാറ്റ് ലിസ്റ്റിന്റെ മുകൾ ഭാ​ഗത്ത് ഓട്ടോമാറ്റിക്കായി കാണാനാവും. അപൂർണമായസന്ദേശമാണെന്ന് പെട്ടന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കും.

മെസേജ് ഡ്രാഫ്റ്റ് സംവിധാനം ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആൻഡ്രോയ്ഡ് ഐ.ഒ.എസ് ഉപയോക്താക്കൾക്കും ഒരുപോലെ ഈ അപ്ഡേറ്റ് ഇപ്പോൾ ഉപയോ​ഗിച്ചുതുടങ്ങാം. ഇതിനായി സ്വന്തം വാട്ട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതി.

പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനും അവരുടെ അനുഭവം കാര്യക്ഷമമാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അപ്ഡേറ്റ് എന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. പൂർത്തിയാകാത്ത സന്ദേശങ്ങൾ എളുപ്പത്തിൽ കണ്ടെത്താവുന്ന രീതിയിൽ ക്രോഡീകരിക്കുന്നതിലൂടെ, ദൈനംദിന ആശയവിനിമയത്തിനുള്ള കൂടുതൽ സൗകര്യപ്രദമായ ഉപകരണമായി വാട്ട്സാപ്പിനെ മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.


Share our post
Continue Reading

Social

വാട്സ്ആപ്പ് വീഡിയോ കോളിന്റെ ക്ലാരിറ്റി പോകുന്നതിന് പരിഹാരവുമായി വാട്സ്ആപ്പ്

Published

on

Share our post

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് വീഡിയോ കോളിംഗിനായി ആളുകള്‍ ഏറെ ആശ്രയിക്കുന്ന ആപ്പുകളിലൊന്നാണ്. രാത്രി പോലുള്ള ലോ-ലൈറ്റ് സാഹചര്യങ്ങളില്‍ വാട്സ്ആപ്പിലെ വീഡിയോ കോളിംഗിന്റെ ക്ലാരിറ്റി കുറയുന്നതായി പലര്‍ക്കും പരാതിയുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരമായി ‘ലോ-ലൈറ്റ് മോഡ്’ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഈ ഫീച്ചര്‍ എങ്ങനെയാണ് വാട്സ്ആപ്പില്‍ സെറ്റ് ചെയ്യുകയെന്ന് നോക്കാം.

വാട്സ്ആപ്പ് ഈയടുത്താണ് ലോ-ലൈറ്റ് മോഡ് അവതരിപ്പിച്ചത്. വെളിച്ചം കുറവുള്ള സാഹചര്യങ്ങളില്‍ വീഡിയോ കോളിംഗിന്റെ ക്ലാരിറ്റി കൂട്ടുവാനായുള്ള ഫീച്ചറാണിത്. വീഡിയോ കോളിംഗില്‍ ഫില്‍ട്ടറുകളും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുകളും അവതരിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

എങ്ങനെ ലോ-ലൈറ്റ് മോഡ് സെറ്റ് ചെയ്യാം

വാട്സ്ആപ്പ് തുറന്ന് വീഡിയോ കോള്‍ ആരംഭിക്കുക. ഇതിന് ശേഷം വീഡിയോ ഫീഡ് ഫുള്‍സ്‌ക്രീനാക്കി മാറ്റുക. സ്‌ക്രീനിന്റെ വലതുമൂലയില്‍ കാണുന്ന ‘ബള്‍ബ്’ ഐക്കണില്‍ ക്ലിക്ക് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഈ ബള്‍ബ് ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ലോ-ലൈറ്റ് മോഡ് ഓണാക്കാം. വീണ്ടും ബള്‍ബ് ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ഈ ഫീച്ചര്‍ ഓഫ് ചെയ്യാനും സാധിക്കും. എന്നാല്‍ സ്ഥിരമായി ലോ-ലൈറ്റ് മോഡ് എനാബിള്‍ ചെയ്ത് വയ്ക്കാനാവില്ല. നിങ്ങള്‍ വിളിക്കുന്ന ഓരോ കോളിനും പ്രത്യേകമായി ഈ ഫീച്ചര്‍ എനാബിള്‍ ചെയ്യേണ്ടതുണ്ട്.

വാട്സ്ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ലോ-ലൈറ്റ് മോഡ് ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ വിന്‍ഡോസ് ഡെസ്‌ക്ടോപ്പ് ആപ്പില്‍ ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. വീഡിയോ കോളുകളില്‍ ബ്രൈറ്റ്നസ് കൂട്ടുക മാത്രമാണ് കുറഞ്ഞ ലൈറ്റുള്ള സാഹചര്യങ്ങളില്‍ ഏക പോംവഴി. എന്തായാലും ലോ-ലൈറ്റ് മോഡിലൂടെ വീഡിയോ കോളിംഗ് കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്.


Share our post
Continue Reading

Social

വാട്‌സ്ആപ്പില്‍ വീണ്ടും പുത്തന്‍ ഫീച്ചറുകള്‍

Published

on

Share our post

വാട്‌സ്ആപ്പില്‍ വീണ്ടും പുത്തന്‍ ഫീച്ചറുകള്‍ എത്തിയിരിക്കുകയാണ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്സ്ചറുകളുമുള്ള ചാറ്റ്-സ്പെസിഫിക് തീമുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്ഡേറ്റ്. ചാറ്റുകളില്‍ തനതായ തീമുകള്‍ ഉപയോഗിച്ച് സംഭാഷണങ്ങള്‍ പ്രൈവറ്റ് ആക്കാന്‍ ഈ പുതിയ ഫീച്ചര്‍ സഹായിക്കുമെന്നാണ് വാട്സ്ആപ്പ് അപ്ഡേറ്റുകള്‍ ഫോളോ ചെയ്യുന്ന വാബീറ്റ്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാറ്റ് തീം ഫീച്ചര്‍, ബീറ്റ വേര്‍ഷനിലാണ് ആദ്യം പരീക്ഷിക്കുന്നത്. ഇത് ആക്സസ് ചെയ്യാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡ് 2.24.21.34 വാട്‌സ്ആപ്പ് ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുകയുള്ളു. ഇവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാവും ഈ ഫീച്ചര്‍ വിപുലമായി വാട്സ്ആപ്പ്
അവതരിപ്പിക്കുക.

റിയല്‍-ടൈം വോയ്സ് മോഡിലൂടെ മെറ്റ എഐയുമായി സംസാരിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാന്‍ പറ്റുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ചിത്രങ്ങളിലെ ബാക്ക്ഗ്രൗണ്ടും അനാവശ്യ ഭാഗങ്ങളും ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ഈ ഫീച്ചറും കൈവിരല്‍ത്തുമ്പില്‍ ഉടന്‍ തന്നെ എത്തുമെന്നാണ് പ്രതീക്ഷ. ഒരു ചിത്രം കൊടുത്താല്‍ അതെന്താണെന്ന് മെറ്റ വിശദീകരിക്കുന്ന ഫീച്ചറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറും ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭിക്കും.


Share our post
Continue Reading

IRITTY5 mins ago

കിളിയന്തറയിൽ സഹകരണ റബർ ഫാക്ടറി സജ്ജം

Kannur31 mins ago

മിനി ജോബ് ഫെയര്‍

Kerala1 hour ago

ഷൊർണൂർ-നിലമ്പൂർ മെമു അടിയന്തര പരിഗണനയിൽ- ദക്ഷിണ റെയിൽവേ

KANICHAR1 hour ago

കണിച്ചാർ ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മുന്നണികൾ, ബി.ജെ.പി നിലപാട് നിർണായകം

Kerala2 hours ago

ഇത്തരം കമന്റുകൾ പറയാറുണ്ടോ പണി കിട്ടും; ഗാര്‍ഹിക പീഡനത്തിന് ജയിലിലായെന്നും വരാം

India2 hours ago

ക്രിമിനൽ കേസുണ്ടെന്ന കാരണത്താല്‍ സർക്കാർ ജോലി വിലക്കാനാകില്ല;സുപ്രീംകോടതി

Kerala2 hours ago

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും

Kerala3 hours ago

കുട്ടികള്‍ക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതി വേണ്ട ; വിലക്കി വിദ്യാഭ്യാസ വകുപ്പ്

Breaking News17 hours ago

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Kerala18 hours ago

ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു ; അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!