കാക്കയങ്ങാട് മുസ്ലിം ലീഗ് ശാഖ കമ്മിറ്റി വിഷു കിറ്റ് വിതരണം ചെയ്തു

Share our post

കാക്കയങ്ങാട് : മുസ്ലിം ലീഗ് കാക്കയങ്ങാട് ശാഖ കമ്മിറ്റി വാർഡിലെ വിഷു ആഘോഷിക്കുന്ന കുടുംബങ്ങൾക്കായി വിഷു കിറ്റുകൾ വിതരണം ചെയ്തു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനും ആഘോഷങ്ങളിൽ പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിനുമാണ് ശാഖ കമ്മിറ്റി ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്.
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, എട്ടാം വാർഡ് മെമ്പർ റഷീദയ്ക്ക് കിറ്റ് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു. മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ടി അക്ബർ, സിയാ പൊയ്‌ലൻ, സി. നസീർ, കെ.പി. റസാഖ്, കെ.ആർ. റുബീന, എ.കെ. മർവാൻ എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!