ഡ്രോൺ ആക്രമണം അപലപിച്ച് കുവൈത്ത്; അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ടു

Share our post

കുവൈത്ത് സിറ്റി: രാജ്യത്തെ നിർണായക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഏപ്രിൽ 9ന് നടന്ന ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇറാനും അനുബന്ധ സംഘങ്ങളും നടത്തിയ ആക്രമണങ്ങളാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തെയും വ്യോമപരിധിയെയും ലംഘിക്കുന്നതാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കും മാനവിക നിയമങ്ങൾക്കും ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങൾക്കും വിരുദ്ധമാണെന്നും വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഇറാനെയും അനുബന്ധ സംഘങ്ങളെയും നിർബന്ധിതരാക്കാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടൽ നടത്തണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം ആവർത്തിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!