സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡിസിസി ജനറൽ സെക്രട്ടറി

Share our post

ക​ണ്ണൂ​ർ: സണ്ണി ജോസഫിനെതിരെ   ഗുരുതര ആരോപണവുമായി മുൻ ഡിഡിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ തോമസ് വർഗീസ്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് രാഷ്ട്രീയത്തിൽ തന്നെ വളർത്തിയ മുഴുവൻ ഗുരു സ്ഥാനിയരേയും പിന്നിൽ നിന്നും കുത്തി വീഴ്ത്തിയ വ്യക്തിയാണ്.   നിയമസഭ തിരഞെടുപ്പിൽ കെ സുധാകരനെ മൽസരിപ്പിക്കുന്നതിൽ പിന്നിൽ നിന്ന് കുത്തിയത് സണ്ണി ജോസഫാണ്. കെ സുധാകരൻ മൽസരിച്ചാൽ തനിക്ക് മന്ത്രിയാവാൻ കഴിയില്ലെന്ന് മനസ്സിലായത് കൊണ്ടാന്ന് സുധാകരനെ പിന്നിൽ നിന്ന് കുത്തിയത്.കെ സുധാകരനെ മൽസരിപ്പിക്കാതിരിക്കാൻ എഐസിസിക്ക് കത്ത് നൽകിയതും സണ്ണി ജോസഫാണെന്ന് തോമസ് വർഗീസ് കണ്ണൂർ പ്രസ്‌ക്ലബിൽ പറഞ്

മുൻകാല തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് കെ പി നൂറുദ്ദീനെയും, എ ഡി മുസ്‌തഫയെയും തോൽപ്പിച്ചത് സണ്ണി ജോസഫിൻ്റെ നേതൃത്വത്തിലായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. സണ്ണി ജോസഫ് അധികാരം ഉപയോഗിച്ച് തൻ്റെ കുടുംബാഗങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി വാങ്ങികൊടുത്തു . എന്നാൽ ഒരൊറ്റ പാർട്ടി പ്രവർത്തകനും ഇയാൾ ഒരു ഉപകാരവും ചെയ്തിട്ടിലെന്നും തോമസ് വർഗീസ് പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ മൽസരിക്കുമ്പോൾ കോൺഗ്രസിൻ്റെ ദേശീയ കമ്മിറ്റി നൽകിയ തിരഞ്ഞെടുപ്പ് ഫണ്ട് അന്നത്തെ ഡിസിസി പ്രസിഡൻ്റായ സണ്ണി ജോസഫ് മുക്കി. ഡിസിസി പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ എൻ രാമകൃഷ്ണനിൽ നിന്ന് സംഘടന തിരഞ്ഞെടുപ്പ് ചെലവിലേക്ക് എന്ന് പറഞ്ഞ് 2 ലക്ഷം രൂപ കൈകലാക്കി. പിന്നീട് എൻ രാമകൃഷ്ണനെതിരെ മൽസരിക്കുന്ന കെ സുധാകരൻ്റെ ചീഫ് ഇലക്ഷൻ ഏജൻ്റായി എന്നും തോമസ് വർഗീസ് ആരോപിച്ചു.

നിയസഭ തിരഞ്ഞെടുപ്പ് ദിവസം വൈകീട്ട് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് പാർടി ഭരണഘടന പ്രകാരമല്ലെന്ന് വർഗീസ് തോമസ് പറഞ്ഞത്. ഏകപക്ഷീയമായി തൻ്റെ വിശദീകരണം ചോദിക്കാതെയാണ് പുറത്താക്കിയത്. തിരഞ്ഞെടുപ് കഴിഞ്ഞ് പുറത്താക്കിയത്, അതിന് മുൻപ് നടപടി എടുത്തിരുന്നുവെങ്കിൽ പേരാവൂരിൻ സണ്ണി ജോസഫിനെ പരാജയപ്പെടുത്താൻ തനിക്കാവുമെന്ന് അവർക്കറിയാവുന്നത് കൊണ്ടാണ്. ദീർഘകാലം സണ്ണി ജോസഫിനൊപ്പം നിന്ന തനിക്ക് അദ്ദേഹത്തെ കുറിച്ച് വെളിപ്പെടുത്താൻ പല കാര്യങ്ങളും ഉണ്ട് എന്നും പറഞ്ഞു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!