ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ ചൈനയ്ക്ക് ‘വലിയ പ്രശ്‌നങ്ങൾ’ നേരിടേണ്ടിവരും -ട്രംപ്

Share our post

വാഷിങ്ടൺ: ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ ചൈനയ്ക്ക് ‘വലിയ പ്രശ്‌നങ്ങൾ’ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തലിനിടെ ചൈന ഇറാനിലേക്ക് ആയുധങ്ങൾ കയറ്റി അയക്കാൻ തയ്യാറെടുക്കുന്നുവെന്ന യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ സംബന്ധിച്ച ചോദ്യത്തിനാണ് ട്രംപിന്റെ പ്രതികരണം.

മയാമിയിലേക്ക് വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ‘ചൈന അങ്ങനെ ചെയ്താൽ, ചൈനയ്ക്ക് വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും’ ട്രംപ് പറഞ്ഞു. 

വരും ആഴ്ചകൾക്കുള്ളിൽ ഇറാന് പുതിയ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ലഭിച്ചേക്കാമെന്ന യുഎസ് ഇന്റലിജൻസ് വിലയിരുത്തലുകളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നാം രാജ്യങ്ങളെ ഉപയോഗിച്ചാണ് ചൈന ഇറാനിലേക്ക് ആയുധങ്ങൾ കയറ്റി അയക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ യുഎസിലെ ചൈനീസ് എംബസി ഈ റിപ്പോർട്ട് തള്ളിയിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!