മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചു; യു​വാ​വി​നെ​തി​രേ കേ​സ്

Share our post

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മം വ​ഴി സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ണൂ​ർ പാ​ച്ച​പൊ​യ്ക സ്വ​ദേ​ശി അ​നു​ന​ന്ദി​നെ​തി​രേ​യാ​ണ് (19) ക​ണ്ണൂ​ർ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ​മൂ​ഹ മാ​ധ്യ​മ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശി​പ്പി​ച്ച് സ്വ​ർ​ണം ക​ള്ള​ൻ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ്രി​യ​ദ​ർ​ശി​നി ഓ​ലാ​യി​ക്ക​ര എ​ന്ന അ​ക്കൗ​ണ്ട് വ​ഴി പ്ര​ച​രി​പ്പി​ച്ച് അ​ധി​ക്ഷേ​പി​ച്ച​താ​യാ​ണ് പ​രാ​തി.

പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ച് സ​മൂ​ഹ​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്കു​ന്ന​തി​ന് ശ്ര​മം ന​ട​ത്തി​യ​താ​യും പി​ണ​റാ​യി എ​രു​വ​ട്ടി സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!