അമേരിക്കയുടെ MQ-4C ട്രിറ്റണ്‍ ഇറാന്‍ വീഴ്ത്തി? 200 മില്യണ്‍ ഡോളറിന്‍റെ ഡ്രോണ്‍ ഹോര്‍മുസിന് മുകളില്‍ അപ്രത്യക്ഷം!

Share our post

യുഎസ് നേവിയുടെ നിരീക്ഷണ ഡ്രോണ്‍ ആയ MQ-4C ട്രിറ്റണ്‍ ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ വച്ച് കാണാതായി. അമേരിക്കയുടെ കൈവശമുള്ള വില കൂടിയ ഡ്രോണുകളിലൊന്നാണിത്. ഫ്ളൈറ്റ് എമര്‍ജന്‍സി അലര്‍ട്ട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഡ്രോണ്‍ അപ്രത്യക്ഷമായത്. ഹോര്‍മുസിന് മുകളിലെത്തിയ ഡ്രോണിനെ ഇറാന്‍ സൈന്യം വെടിവച്ച് വീഴ്ത്തിയതാണോ എന്ന സംശയമാണ് ഉയരുന്നത്. 

പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും മൂന്ന് മണിക്കൂറോളം നീണ്ട നിരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഡ്രോണ്‍ കാണാതായത്. നിരീക്ഷണ പറക്കലിന് ശേഷം ഇറ്റലിയിലെ സിഗോണല്ല വ്യോമതാവളത്തിലേക്ക് മടങ്ങാന്‍ തയാറെടുക്കുകയായിരുന്നു വിമാനം. ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റായ  ഫ്ലൈറ്റ് റഡാറിലെ വിവരം അനുസരിച്ച് അടിയന്തര സന്ദേശം പുറപ്പെടുവിക്കുമ്പോള്‍ ഇറാനിലേക്ക് പറക്കുന്നതിനായി തിരിഞ്ഞ് താഴ്ന്ന് തുടങ്ങുന്ന നിലയിലായിരുന്നു ഡ്രോണ്‍. ആളില്ലാ വിമാനം പൊടുന്നനവേ മര്‍ദം നഷ്ടമായി അപ്രത്യക്ഷമാകുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. 

ഇറാന്‍ വെടിവച്ചിട്ടതാണോ അതോ സ്വയം തകര്‍ന്ന് വീണതാണോ എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. വെടിനിര്‍ത്തലിന് ഇറാനും യുഎസും ധാരണയിലെത്തി രണ്ടാം ദിവസമാണ് അമേരിക്കയ്ക്ക് ഹോര്‍മുസിന് മുകളില്‍ വച്ച് ഡ്രോണ്‍ നഷ്ടമാകുന്നതെന്നതും ശ്രദ്ധേയമാണ്. 

നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് 200 മില്യണ്‍ ഡോളര്‍ വില വരുന്ന MQ-4C ട്രിറ്റനെ പശ്ചിമേഷ്യയില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എത്തിച്ചത്. തന്ത്രപ്രധാന മേഖലകളില്‍ മണിക്കൂറുകള്‍ നീളുന്ന നിരീക്ഷണം നടത്താന്‍ ട്രിറ്റണ് സാധിക്കുമെന്നതാണ് പരമ്പരാഗത നിരീക്ഷണ  ഡ്രോണുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. കടലിന് മുകളിലുള്ള കൃത്യമായ നിരീക്ഷണത്തിനും  P-8A പോസിഡയന്‍ പട്രോള്‍ വിമാനങ്ങള്‍ക്കുമാണ് ട്രിറ്റന്‍റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്. 7400 നോട്ടിക്കല്‍ മൈല്‍ റേഞ്ചില്‍ 24 മണിക്കൂറിലേറെ നേരെ 50,000 അടി ഉയരത്തില്‍ നിരീക്ഷണം നടത്താന്‍ ട്രിറ്റണ്‍ പര്യാപ്തമാണ്. 2025 ലെ കണക്ക് അനുസരിച്ച് 20 MQ 4 C ട്രിറ്റണ്‍ ഡ്രോണുകളാണ് യുഎസ് സൈന്യത്തിന്‍റെ പക്കലുള്ളത്. ഏഴെണ്ണം കൂടി വാങ്ങാനുള്ള തയാറെടുപ്പിലായിരുന്നു യുഎസ്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!