കീശ കാലിയാക്കും വിഷുയാത്ര; കെഎസ്ആർടിസിയിൽ 30–50% വരെ അധിക നിരക്ക്

Share our post

ബെംഗളൂരു : കേരള ആർടിസിയുടെ ഡൈനാമിക് പ്രൈസിങ്ങിന്റെ മറവിൽ വിഷുവിന് കൈപൊള്ളിക്കുന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ യാത്രക്കാർ. 30–50% വരെ അധിക നിരക്കാണ് തിരക്ക് കൂടുതലുള്ള 10, 11 ദിവസങ്ങളിൽ ഈടാക്കുന്നത്. വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും നിരക്ക് 50% വരെ ഉയർത്താൻ അവസരം നൽകുന്നതാണ് ഡൈനാമിക് പ്രൈസിങ് സംവിധാനം. വേണ്ടത്ര യാത്രക്കാരില്ലാതെ ബസ് ഓടുന്നതു മൂലമുള്ള നഷ്ടം നികത്താനാണ് 2025 നവംബർ മുതൽ പ്രീമിയം സർവീസുകളിൽ സംവിധാനം കൊണ്ടുവന്നത്.

അതേസമയം, ബസ് പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് 50% സീറ്റുകളിൽ ഒഴിവുണ്ടെങ്കിൽ ടിക്കറ്റ് നിരക്ക് കുറയും. ഇതിനു പുറമേ ഉത്സവസീസണിൽ എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ ഇറങ്ങുന്നവർക്കും മുഴുവൻ ടിക്കറ്റ് ചാർജും നൽകേണ്ടി വരും.

വിഷു ഡൈനാമിക് ചാർജ്.

തിരുവനന്തപുരം: എസി സ്‍ലീപ്പർ -2858 രൂപ, എസി സീറ്റർ 1751 രൂപ.
. കോട്ടയം: എസി സ്‍ലീപ്പർ -2022 രൂപ, എസി സീറ്റർ 1637 രൂപ.
.എറണാകുളം: എസി സ്‍ലീപ്പർ-2440 രൂപ, ഡീലക്സ് (നോൺ എസി) -1081 രൂപ.
.തൃശൂർ: എസി സീറ്റർ-1000 രൂപ, ഡീലക്സ് -1081 രൂപ. 
.കോഴിക്കോട്: എസി സീറ്റർ-1454 രൂപ, ഡീലക്സ്-1094 (മാനന്തവാടി വഴി),
.കണ്ണൂർ: എസി സീറ്റർ -1420 രൂപ, ഡീലക്സ്-898 
.പയ്യന്നൂർ: എസി സീറ്റർ-1496 രൂപ, സൂപ്പർഫാസ്റ്റ്-711 രൂപ.

ഇന്ന് ഇലക്ഷൻ സ്പെഷൽ

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നവർക്കായി ഇന്ന് സ്പെഷൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട് കേരള, കർണാടക ആർടിസികൾ. കണ്ണൂർ, കാഞ്ഞങ്ങാട്, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 12 സ്പെഷൽ ബസുകളാണ് കേരള ആർടിസി ഒരുക്കിയിട്ടുള്ളത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം മേഖലകളിലേക്കായി 18 സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് കർണാടക ആർടിസി ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!