ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തി; യുവാവ് അറസ്റ്റിൽ
കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വദേശി ജിനു കുഞ്ഞുമോൻ (ജിനു കെ കോശി – 39) ആണ് പിടിയിലായത്.
തന്റെ യൂട്യൂബ്, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ വഴി എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിലെ പരാതിക്കാരിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് കേസ്. ജിനുവിനെതിരെ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജിയും സൈബർ പോലീസ് സ്റ്റേഷൻ എസിപി അനിൽകുമാറിന്റെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പിന്നീട് പ്രതി കൊല്ലത്തുണ്ടെന്ന് മനസിലാക്കിയ പോലീസ്, കൊല്ലത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
