പേരാവൂർ താലൂക്കാശുപത്രിക്ക് സമീപം മേമി ഷോപ്പിംഗ് സെന്റർ പ്രവർത്തനം തുടങ്ങി
പേരാവൂർ : താലൂക്ക് ആശുപത്രിക്ക് സമീപം സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളുടെ കമനീയ ശേഖരവുമായി മേമി ഷോപ്പിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു. ലൈല ഫത്തും ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി എസ്. ബഷീർ ആദ്യ വില്പന സ്വീകരിച്ചു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.രജീഷ്, പഞ്ചായത്തംഗം കെ.പി.അബ്ദുൾ റഷീദ്, വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, എം. കെ.ബാബു, അരിപ്പയിൽ മജീദ്, മാനേജിംഗ് പാർട്ണർമാരായ വി.കെ. റയീസ്, വി.
കെ. റംഷാദ് തുടങ്ങിയവർ പങ്കെടുത്തു .
