ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ ബൈ​ക്ക് റാ​ലി​ക്ക് ഇന്ന് പൂ​ർ​ണ നി​രോ​ധ​നം

Share our post

ഇ​രി​ട്ടി: തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കു​മ്പോ​ൾ ക​ലാ​ശ​ക്കൊ​ട്ട് സം​ഘ​ർ​ഷ​ര​ഹി​ത​മാ​ക്കാ​ൻ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കും. സ​മാ​പ​നം കൊ​ഴു​പ്പി​ക്കാ​ൻ മു​ന്ന​ണി​ക​ൾ സ​ർ​വ സ​ന്നാ​ഹ​വും ഒ​രു​ക്കു​മ്പോ​ൾ ഇ​രി​ട്ടി ന​ഗ​ര​ത്തി​ലും പ്ര​ധാ​ന​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ലീ​സ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ബൈ​ക്ക് റാ​ലി​ക​ൾ​ക്കു ന​ഗ​ര​ത്തി​ൽ പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

മു​ന്ന​ണി​ക​ൾ​ക്ക് പ്ര​ത്യേ​കം സ്ഥ​ല​ങ്ങ​ളാ​ണ് ക​ലാ​ശ​ക്കൊ​ട്ടി​ന് ഇ​രി​ട്ടി ന​ഗ​ര​ത്തി​ലും ഒ​രോ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും പോ​ലീ​സ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നേ​ര​ത്തെ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചി​രു​ന്നു. ക​ലാ​ശ​ക്കൊ​ട്ടി​ന് പ​ട​ക്കം പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ പോ​ലീ​സി​ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 400 ഓ​ളം പോ​ലീ​സു​കാ​രെ​യാ​ണ് ക​ലാ​ശ​ക്കൊ​ട്ട് സം​ഘ​ർ​ഷ​ര​ഹി​ത​മാ​ക്കാ​ൻ നി​യോ​ഗി​ക്കു​ന്ന​ത്.

ലോ​ക്ക​ൽ പോ​ലീ​സി​ൽ നി​ന്നു​ള്ള 160 പേ​ർ, ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്‌​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 240 പോ​ലീ​സു​കാ​ർ, ഇ​രി​ട്ടി ഡി​വൈ​എ​സ്‌​പി പി. ​രാ​ജേ​ഷി​ന്‍റെ ഏ​കോ​പ​ന​ത്തി​ൽ അ​ഞ്ച് സി​ഐ​മാ​രും ഒ​ന്പ​ത് എ​സ്ഐ​മാ​രും നേ​തൃ​ത്വം ന​ൽ​കും. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ മു​ഖാ​മു​ഖം വ​രാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ ത​ന്നെ നി​ർ​വ​ഹി​ക്ക​ണം.

ഇ​രി​ട്ടി പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ മേ​ലേ ഭാ​ഗം (ആ​ൽ​മ​ര​ത്തി​നു സ​മീ​പം) ആ​ണ് എ​ൽ​ഡി​എ​ഫി​ന് ക​ലാ​ശ​ക്കൊ​ട്ടി​നു​ള്ള സ്ഥ​ലം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​നു സ്വ​കാ​ര്യ ടൂ​റി​സ്‌​റ്റ് ഹോ​മി​ലേ​ക്കു പോ​കു​ന്ന ഭാ​ഗ​ത്തും എ​ൻ​ഡി​എ​യ്ക്ക് റോ​ഡി​ന് എ​തി​ർ​വ​ശ​ത്ത് ഹോ​ട്ട​ലി​നു സ​മീ​പ​ത്തു​മാ​ണ് സ്ഥ​ലം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് ക​ലാ​ശ​ക്കൊ​ട്ട് മേ​ഖ​ല ബാ​രി​ക്കേ​ഡ് കെ​ട്ടി വേ​ർ​തി​രി​ക്കു​മെ​ന്ന് ഇ​രി​ട്ടി എ​സ്ഐ ഷ​റ​ഫു​ദ്ദീ​ൻ അ​റി​യി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!