അ​യ്യ​പ്പ​ൻ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി; ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ

Share our post

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി തെ​റ്റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. അ​യ്യ​പ്പ​ൻ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​ണ്. യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചാ​ൽ ആ​രാ​ധ​ന സ്വ​ഭാ​വം മാ​റു​മെ​ന്നും വി​ശ്വാ​സ​വി​ഷ​യ​ങ്ങ​ളി​ൽ കോ​ട​തി​ക​ൾ ഇ​ട​പെ​ട​രു​തെ​ന്നും കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

246 പേ​ജു​ള്ള വാ​ദ​മാ​ണ് കേ​ന്ദ്ര​ത്തി​നാ​യി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ക​പ​ക്ഷീ​യ​മ​ല്ല. ആ​രാ​ധ​നാ​മൂ​ർ​ത്തി​യു​ടെ സ്വ​ത്വ​വും വ്യ​ക്തി​ത്വ​വും പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും കേ​ന്ദ്രം സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

പ​ഞ്ചാ​ബി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത സം​ഘ​ട​ന​യാ​ണ് ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​സം​ഘ​ട​ന​യ്ക്ക് ശ​ബ​രി​മ​ല​യേ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ഴു​തി​ന​ൽ​കി​യ വാ​ദ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്നു​മു​ത​ൽ കേ​സി​ൽ വാ​ദം കേ​ൾ​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്രം നി​ല​പാ​ട് കോ​ട​തി​യി​ൽ എ​ഴു​തി​ന​ൽ​കി​യ​ത്.

യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വാ​ദം 14,15,16 തീ​യ​തി​ക​ളി​ലും ന​ട​ക്കും. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണോ എ​ന്ന​തി​ൽ കൃ​തൃ​മാ​യ നി​ല​പാ​ട് പ​റ​യാ​തെ​യാ​ണ് സം​സ്ഥാ​ന​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി​യ​ത്. യു​വ​തി​പ്ര​വേ​ശ​ന​ത്തി​ൽ മ​ത​പ​ണ്ഡി​ത​രു​ടെ​യും സാ​മൂ​ഹി​ക​നേ​താ​ക്ക​ളു​ടെ സ​മി​തി രൂ​പീ​ക​രി​ച്ച് അ​ഭി​പ്രാ​യം തേ​ട​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!