കോഴിക്കോട് ഓമശ്ശേരിയിൽ ആക്രി കൂമ്പാരങ്ങൾക്ക് തീപിടിച്ചു; വൻ അഗ്നിബാധ

Share our post

ഓമശ്ശേരി : താഴെ അങ്ങാടി താമരശ്ശേരി റോഡിൽ പഴയ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കൂമ്പാരങ്ങൾക്ക് തീപിടിച്ചു. സ്ഥലത്ത് വൻ അഗ്നിബാധയുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് 4.05 നാണ് തീ പടരുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. കൊടുവള്ളി മുക്കിലങ്ങാടി അപ്പക്കാട്ടിൽ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!