വി.കെ.സനോജ് കോളയാട്ട് വോട്ടഭ്യർഥിച്ചു
കോളയാട് : മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.സനോജിന്റെ പര്യടനം ഇടുമ്പയിൽ നിന്നാരംഭിച്ചു. കളരിക്കൽ, കൈച്ചേരി, പന്ന്യോട്, കോളയാട്, കറ്റിയാട്, നിടുംപൊയിൽ, പെരുന്തോടി, വായന്നൂർ, ഞാലിൽ, മേനച്ചോടി, ആലച്ചേരി സ്‌കൂൾ, ആര്യപ്പറമ്പ്,തോലമ്പ്ര, കുന്നത്തുമല, താറ്റിയാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ശാസ്ത്രിനഗറിൽ സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ പി.അബ്ദുൽ റഷീദ്, രജനി, മുഹമ്മദ് സിറാജ്, വിനോദ്, ഷാജി കരിപ്പായി, സി.വിജയൻ, കെ.പി.സുരേഷ് കുമാർ, കെ.ടി.ജോസഫ്, പി. പ്രഹ്ലാദൻ, എം.റിജി, പി.കെ.ശൈലജ എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം ചലചിത്ര താരം ഇർഷാദ് അലി ഉദ്ഘാടനം ചെയ്തു.
