പേരാവൂരിൽ സർക്കാരിനെതിരേ ആരോപണവുമായി യുഡിഎഫ്
ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനത്തിരക്കും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പരിഗണിച്ച് വൈശാഖ മഹോത്സവത്തെ നോട്ടിഫൈഡ് ഫെസ്റ്റിവെൽ ആക്കണമെന്ന ആവശ്യം സർക്കാർ അവഗണിക്കുകയാണു ചെയ്തതെന്ന് യുഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യം 2024-ൽ നിയമസഭയിൽ സണ്ണിജോസഫ് സബ്മിഷനായി ഉന്നയിക്കുകയും ദേവസ്വം മന്ത്രി പരിഗണക്കാമെന്ന് ഉറപ്പും നൽകിയതായിരുന്നു. പിന്നീട് സർക്കാർ ഈ ആവശ്യം അവഗണിക്കുകയാണു ചെയ്തതെന്ന് യുഡിഎഫ് ആരോപിച്ചു.
മട്ടന്നൂർ വിമാനത്താവളം റോഡിന് 2017-ൽ പ്രഖ്യാപനം ഉണ്ടായിട്ടും യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. ഇരിട്ടി-പേരാവൂർ-കൊട്ടിയൂർ റോഡ് വീതികൂട്ടി നവീകരണമെന്ന് സണ്ണിജോസഫ് മുഖ്യന്ത്രിക്കും വകുപ്പു മന്ത്രിക്കും പലതവണ നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെയും അമ്പലങ്ങളുടെയും പേരിൽ വാഗ്ദാനങ്ങളുമായി ഇറങ്ങുന്നതിലെ ഇരട്ടത്താപ്പും ലക്ഷ്യവും ജനങ്ങൾ തിരിച്ചറിയുമെന്ന് യുഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
