യു.​കെ.​സ​ലിം വ​ധ​ക്കേ​സ്; ആ​റ് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ വെ​റു​തെ വി​ട്ടു

Share our post

ക​ണ്ണൂ​ർ: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ യു.​കെ.​സ​ലിം വ​ധ​ക്കേ​സി​ൽ ആ​റ് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ കോ​ട​തി വെ​റു​തെ വി​ട്ടു. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ​വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

2008 ജൂ​ലൈ 23 നാ​യി​രു​ന്നു യു.​കെ.​സ​ലിം കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് സ​ലി​മി​ന്‍റെ പി​താ​വ് ആ​രോ​പി​ച്ചി​രു​ന്നു. ഫ​സ​ൽ കേ​സി​ലെ വി​വ​ര​ങ്ങ​ൾ സ​ലിം പു​റ​ത്ത് പ​റ​യു​മോ​യെ​ന്ന ഭ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

ഡി​വൈ​എ​ഫ്ഐ പോ​സ്റ്റ​റി​ന് മു​ക​ളി​ൽ എ​ൻ​ഡി​എ​ഫി​ന്‍റെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് കേ​സ്. എ​ന്നാ​ൽ ​ഫ​സ​ൽ വ​ധ​ക്കേ​സു​മാ​യി മ​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പി​താ​വ് ത​ന്നെ​യാ​ണ് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്.

സ​ലിം മ​രി​ക്കു​ന്ന​തി​ന് മു​മ്പ് അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്ന റ​ഹീ​സും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചി​രു​ന്നു. ഇ​ത് അ​പ​ക​ട മ​ര​ണ​മ​ല്ലെ​ന്നും ഫ​സ​ലി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ റ​ഹീ​സി​നും അ​റി​യാ​മാ​യി​രു​ന്നു. അ​തി​നാ​ൽ റ​ഹീ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും പി​താ​വ് മൊ​ഴി ന​ൽ​കി​യി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!