സണ്ണി ജോസഫ് പേരാവൂർ പഞ്ചായത്തിൽ പര്യടനം നടത്തി

Share our post

പേരാവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് പേരാവൂർ പഞ്ചായത്തിൽ പര്യടനം നടത്തി. ഉച്ചക്ക് ചെട്ടിയാംമുക്ക് നിന്നാരംഭിച്ച പര്യടനം ഡി.സി.സി സെക്രട്ടറി പി.സി.രാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു. വെള്ളർവള്ളി, കുനിത്തല, മുള്ളേരിക്കൽ, തിരുവോണപ്പുറം, തെറ്റുവഴി, തൊണ്ടിയിൽ, മണത്തണ, മടപ്പുരച്ചാൽ, കൊട്ടംചുരം, പുതുശ്ശേരി, മേൽമുരിങ്ങോടി, നമ്പിയോട് എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം മുരിങ്ങോടിയിൽ സമാപിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന റാലിയും നടന്നു.

സ്വീകരണ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതാക്കളായ ഇബ്രാഹിം മുണ്ടേരി, പി.കെ.ജനാർദ്ദനൻ, സണ്ണി സിറിയക്ക് , എം.കെ. മുഹമ്മദ്, ബൈജു വർഗീസ്, ജൂബിലി ചാക്കോ, ഷഫീർ ചെക്യാട്ട്, സിറാജ് പൂക്കോത്ത്, നൂറുദ്ധീൻ മുള്ളേരിക്കൽ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!