എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം
പേരാവൂർ: എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പേരാവൂരിൽ പൊതുയോഗം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി നേതാവ് എ.കെ.ഇബ്രാഹിം അധ്യക്ഷനായി. ചലചിത്ര താരം ഗായത്രി വർഷ മുഖ്യപ്രഭാഷണം നടത്തി.ഡോ.വി.ശിവദാസൻ എം.പി,ചലചിത്ര താരം നിഖില വിമൽ, കെ.വി.സക്കീർ ഹുസൈൻ, അഡ്വ.വി.ഷാജി, അഡ്വ.എം.രാജൻ, വി.ജി.പദ്മനാഭൻ, കെ.സി.സനിൽ കുമാർ, ജിജി ജോയി എന്നിവർ സംസാരിച്ചു.
