നിയമസഭ തെരഞ്ഞെടുപ്പ്; ധർമടത്ത് അങ്കം ക്യാപ്റ്റനോട്

Share our post

ധ​ർ​മ​ടം: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി തു​ട​ർ​ഭ​ര​ണ​ത്തി​ലേ​ക്ക് ഇ​ട​തു മു​ന്ന​ണി​യെ ന​യി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നാ​മ​തും അ​ങ്ക​ത്തി​നി​റ​ങ്ങി​യ മ​ണ്ഡ​ല​മാ​ണ് ധ​ർ​മ​ടം. മ​ണ്ഡ​ലം രൂ​പ​വ​ത്ക​ര​ണം മു​ത​ൽ ഇ​ട​തി​നൊ​പ്പം സ​ഞ്ച​രി​ച്ച പാ​ര​മ്പ​ര്യ​മാ​ണ് ധ​ർ​മ​ട​ത്തി​ന്. ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കേ​ര​ള​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യെ സം​ഭാ​വ​ന ചെ​യ്ത ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്റെ ജ​യം വീ​ണ്ടും പാ​ർ​ട്ടി ഉ​റ​പ്പാ​ക്കി​യെ​ങ്കി​ലും ഭ​ര​ണം കി​ട്ടു​മോ എ​ന്ന കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് സ​ന്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന്മ​നാ​ടും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​മ​ണ്ഡ​ലം. മ​ണ്ഡ​ല​ത്തി​ന്റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ വേ​ഗം കൈ​വ​രി​ച്ച കാ​ല​ഘ​ട്ടം​കൂ​ടി​യാ​യി​രു​ന്നു ഇ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കെ.​പി.​സി.​സി മെം​ബ​റു​മാ​യ അ​ഡ്വ. വി.​പി. അ​ബ്ദു​ൽ റ​ഷീ​ദാ​ണ് പി​ണ​റാ​യി വി​ജ​യ​ന്റെ പ്ര​ധാ​ന എ​തി​രാ​ളി. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ര​ഞ്ജി​ത്തും രം​ഗ​ത്തു​ണ്ട്. ബി.​ജെ.​പി​ക്കും മോ​ശ​മ​ല്ലാ​ത്ത സ്വാ​ധീ​നം ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ലു​ണ്ട്.

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ഴും വോ​ട്ട് കൂ​ടി​വ​രു​ന്ന​താ​ണ് ബി.​ജെ.​പി​ക്ക് പ്ര​തീ​ക്ഷ പ​ക​രു​ന്ന​ത്. 2011ലാ​ണ് മ​ണ്ഡ​ലം നി​ല​വി​ൽ​വ​ന്ന​ത്. അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച കെ.​കെ. നാ​രാ​യ​ണ​നാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ ജ​ന​പ്ര​തി​നി​ധി. 2016ലും 2021​ലും പി​ണ​റാ​യി വി​ജ​യ​നാ​യി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50,123 വോ​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ഭൂ​രി​പ​ക്ഷം.

എ​ട​ക്കാ​ട് ബ്ലോ​ക്കി​ലെ ചെ​മ്പി​ലോ​ട്, ക​ട​മ്പൂ​ർ, പെ​ര​ള​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളും ത​ല​ശ്ശേ​രി ബ്ലോ​ക്കി​ലെ അ​ഞ്ച​ര​ക്ക​ണ്ടി, ധ​ർ​മ​ടം, മു​ഴ​പ്പി​ല​ങ്ങാ​ട്, പി​ണ​റാ​യി, വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ർ​ന്ന​താ​ണ് ധ​ർ​മ​ടം നി​യ​മ​സ​ഭ മ​ണ്ഡ​ലം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൂ​ത്തു​ത​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന് നേ​രി​യ മേ​ൽ​ക്കൈ​യേ ഉ​ണ്ടാ​യു​ള്ളൂ. ആ​കെ​യു​ള്ള 165 ബൂ​ത്തു​ക​ളി​ൽ 80ൽ ​യു.​ഡി.​എ​ഫി​നും 85ൽ ​എ​ൽ.​ഡി.​എ​ഫി​നു​മാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം.

വോ​ട്ടി​ന്റെ എ​ണ്ണം നോ​ക്കി​യാ​ൽ 2616 മാ​ത്രം. എ​ൽ.​ഡി.​എ​ഫ് – 71,794, യു.​ഡി.​എ​ഫ് – 69,178, ബി.​ജെ.​പി- 16,711 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടു​നി​ല. ഇ​താ​ണ് യു.​ഡി.​എ​ഫി​ന്റെ പ്ര​തീ​ക്ഷ ഉ​യ​ർ​ത്തു​ന്ന ഒ​രു ഘ​ട​കം. പ​ക്ഷേ, പി​ന്നാ​ലെ വ​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ.​ഡി.​എ​ഫി​ന്റെ കൂ​ടെ​യാ​യി. ക​ട​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് അ​വ​ർ യു.​ഡി.​എ​ഫി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​നം മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​യെ​ന്ന​ത് ആ​രും മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല. ആ​തു​ര​സേ​വ​ന​രം​ഗ​ത്തും പ​ശ്ചാ​ത്ത​ല​മേ​ഖ​ല​യി​ലും ഐ.​ടി വി​ക​സ​ന​ത്തി​ലു​മു​ൾ​പ്പെ​ടെ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ​ത്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 194.85 കോ​ടി​യു​ടെ​യും ആ​രോ​ഗ്യ​രം​ഗ​ത്ത് 83 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ​യും ഐ.​ടി മേ​ഖ​ല​യി​ൽ 6000 കോ​ടി രൂ​പ​യു​ടെ​യും ടൂ​റി​സം രം​ഗ​ത്ത് 83 കോ​ടി രൂ​പ​യു​ടേ​തു​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. അ​തു​ത​ന്നെ​യാ​ണ് ഇ​ട​തു മു​ന്ന​ണി​യു​ടെ പ്ര​ചാ​ര​ണാ​യു​ധ​മെ​ങ്കി​ൽ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ഉ​യ​ർ​ത്തി​ക്കാ​ട്ടി അ​ത് വോ​ട്ടാ​ക്കി മാ​റ്റാ​നാ​ണ് യു.​ഡി.​എ​ഫും, എ​ൻ.​ഡി.​എ​യും ശ്ര​മി​ക്കു​ന്ന​ത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!