തൃശൂരില്‍ വോട്ടിന് 900 രൂപയുടെ കിറ്റ്; ബിജെപി നേതാവിനെതിരെ കേസ്

Share our post

 തൃശൂരിലെ കിറ്റ് വിവാദത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപി നേതാവ് രാധാകൃഷ്ണന്‍ ഒന്നാം പ്രതി. കിറ്റ് ഓര്‍ഡര്‍ ചെയ്തത് രാധാകൃഷ്ണനാണ്. 900 രൂപയുടെ 26 കിറ്റുകളാണ് ഒളരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ്  പിടിച്ചെടുത്തത്. അതേസമയം, കിറ്റ് വിവാദത്തെക്കുറിച്ച് അറിയില്ലെന്ന്  തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. ചെയ്യാത്ത കാര്യം ഞാനെങ്ങനെയാണ് അറിയുകയെന്നും പത്മജ ചോദിച്ചു.

പ്രധാനമന്ത്രി തൃശൂരിൽ വന്നപ്പോള്‍ പെട്ടി കണക്കിന് ക്യാഷ് ആണ് ഇറക്കിയിട്ടുള്ളതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍. അതിന്റെ ഭാഗമാണ്  കിറ്റെന്ന് സംശയമെന്നും പ്രതാപന്‍. ഉത്തരവാദികളെ പൊലീസ് കണ്ടെത്തട്ടെയെന്ന് മന്ത്രി കെ.രാജന്‍. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയിൽ നേരിടുക. അതിനെ മറികടക്കരുതെന്നും രാജന്‍ പ്രതികരിച്ചു 

കൂപ്പൺ വിതരണം ചെയ്ത് കിറ്റ് കൊടുക്കുന്നത് ഗുരുതര വീഴ്ചയെന്നും സമഗ്രമായ അന്വേഷണം നടത്തി കേസ് എടുക്കണമെന്നും യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലൻ. ദൗർഭാഗ്യകരമാണ് ഇത്തരം കാര്യങ്ങളെന്നും  ജനാധിപത്യത്തെ പണാധിപത്യവും സ്വാധീനങ്ങളും റാഞ്ചി കൊണ്ടു പോകാൻ പാടില്ലെന്നും എൽഡിഎഫ് സ്ഥാനാർഥി  ആലങ്കോട് ലീലാകൃഷ്ണനും പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!