കാപ്പ പ്രതി നിയമം ലംഘിച്ചതിന് അറസ്റ്റിൽ
കണ്ണൂർ: കാപ്പ നിയമം പ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിൽ. അത്താഴക്കുന്നിലെ മജീഫിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ ഡിഐജിയുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് വീട്ടിലെത്തിയതിനെ തുടർന്നായിരുന്നു നടപടി. പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ടൗൺ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
