സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; കൃഷ്ണലാലിന്റെ ഹൃദയവുമായി എയർ ആംബുലൻസ് ഇന്ന് കോട്ടയത്തേയ്ക്ക്
തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതം അറിയിച്ചു. ഹൃദയവും രണ്ട് വൃക്കകളും കരളും കണ്ണുമാണ് ദാനം ചെയ്യുന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റ 33കാരനായ കൃഷ്ണലാലിന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. കൃഷ്ണലാലിന്റെ ഹൃദയം ഇന്ന് ഉച്ചയോടെ എയർ ആംബുലൻസ് വഴി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. രണ്ടുമാസത്തിനിടെ കേരളത്തിൽ നടക്കുന്ന അഞ്ചാമത്തെ അവയവദാനമാണിത്.
